പ്രധാനമന്ത്രി ഡര്‍ബനിലെത്തി

09:00am 09/7/2016
images (1)

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഡര്‍ബനിലെത്തി. ജോഹന്നാസ്ബര്‍ഗില്‍ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് മോദി ഡര്‍ബനിലെത്തിയത്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗില്‍ അദ്ദേഹം ഇന്നു തീവണ്ടി യാത്ര നടത്തും. 1893ല്‍ മഹാത്മാ ഗാന്ധിയെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടതിന്റെ ഓര്‍മ്മയിലാണ് അദ്ദേഹം തീവണ്ടിയാത്രനടത്തുന്നത്. അതിനു ശേഷം അദ്ദേഹം ഗാന്ധി സ്മാരകത്തില്‍ സന്ദര്‍ശനം നടത്തും.