പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ വിമർശങ്ങൾക്ക്​ മറുപടിയുമായി പാക്​ വാർത്താ വിനിമയ മന്ത്രി പർവേസ്​ റാഷിദും രംഗത്തെത്തി.

11:37 am 25/9/2016
download (3)
ഇസ്​ലാമാബാദ്​: അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച്​ ഇന്ത്യ പ്രകോപനം സൃഷ്​ടിക്കുകയാണെന്ന്​ പാക്​ വിദേശകാര്യ മ​ന്ത്രാലയം. പാക്​ നഗരങ്ങളിൽ ഇന്ത്യ ഭീകരവാദികൾക്ക്​ സഹായം നൽകുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ വിമർശങ്ങൾക്ക്​ മറുപടിയുമായി പാക്​ വാർത്താ വിനിമയ മന്ത്രി പർവേസ്​ റാഷിദും രംഗത്തെത്തി. ക്രൂരത കാണിക്കുന്നവരെയാണ്​ ലോകം ഒറ്റപ്പെടുത്തുകയെന്നും കശ്​മീരി​ലെ ജനങ്ങളോട്​ ക്രൂരത കാണിക്കുന്നത്​ ഇന്ത്യയാണെന്നുമാണ്​ പർവേസ്​ റാഷിദ്​ പറഞ്ഞത്​​. ദാരിദ്ര്യ നിർമാർജനത്തിൽ ഇന്ത്യക്ക്​ ആത്​മാർഥത ഉണ്ടെങ്കിൽ യറോപ്യൻ യൂണിയനെയോ ആസി​യാൻ കൂട്ടായ്​മയോ മാതൃകയാക്കുകയാണ്​ വേണ്ടത്​. കശ്​മീർ വിഷയത്തിൽ പാകിസ്​താൻ ചർച്ചക്ക്​ തയ്യാറാണ്​. പക്ഷേ ഇന്ത്യ കൂടി മുൻകൈ എടുക്കണമെന്നും മേഖലയിൽ സമാധാനം പുനസ്​ഥാപിക്കാൻ ഇന്ത്യ ഉത്തരവാദിത്തം കാണിക്കണമെന്നും പർവേസ്​ റാഷിദ്​ പറഞ്ഞു.

പാകിസ്​താ​െൻറ ഇന്ത്യൻ സ്​ഥാനപതി അബ്​ദുൽ ബാസിതും ഇന്ത്യക്കെതിരെ പ്രതികരിച്ചു. ഉറി ആക്രമണത്തിൽ പാകിസ്​താന്​ ബന്ധമില്ല. ഉറി ആക്രമണ​ത്തോടെ പത്താൻ കോട്ട്​ ആക്രമണത്തിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്​. കശ്​മീരിലുണ്ടായ സംഘർഷം ഇന്ത്യക്ക്​ ഒരിക്കലും മറച്ചു വെക്കാൻ കഴിയില്ലെന്നും ഇത്​ ലോക രാജ്യങ്ങള​ുടെ മുന്നി​ലുണ്ടെന്നും ബാസിത്​ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട്​ നടന്ന ബി.ജെ.പി ദേശീയ കൗൺസിലി​െൻറ ഭാഗമായി കോഴി​ക്കോട്ട്​ നടന്ന പൊതുസമ്മേളനത്തിൽ മോദി പാകിസ്​താനെ രൂക്ഷമായി വിമർശിച്ചിരുന്നു. 21ാം നൂറ്റാണ്ട് ഏഷ്യയുടേതാക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുമ്പോൾ ഒരു രാജ്യം മാത്രം അതിന് തടസ്സം സൃഷ്ടിക്കുകയാണെന്നും ഏഷ്യയിൽ എവിടെയൊക്കെ ഭീകരവാദ പ്രവർത്തികൾ ഉണ്ടാകുന്നുവോ അവിടെയൊക്കെ ഈ രാജ്യമാണ് കുറ്റവാളിയെന്നും പാകിസ്​താൻ ഭീകരവാദം കയറ്റുമതി ചെയ്യുകയാണെന്നും​ മോദി പറഞ്ഞിരുന്നു.