പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചു

02.07 Am 31/10/2016
modi_army_301016
ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം സൈനികർക്കൊപ്പം. ചൈന അതിർത്തിയിലുള്ള ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിനൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. സൈനികർക്കൊപ്പം ഭക്ഷണം കഴിച്ച പ്രധാനമന്ത്രി അവരുമായി സംസാരിക്കാനും തയാറായി. സൈനികരുടെ ആഹ്ലാദത്തിൽ പങ്കുചേരാൻ കഴിഞ്ഞത് തന്നെ ആഴത്തിൽ സ്പർശിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മോദിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവി ജനറൽ ധൽബീർ സിംഗ് സുവാഹുമുണ്ടായിരുന്നു. ജനറൽ റീസേർവ് എഞ്ചിനീയറിംഗ് ഫോഴ്സിലെ സേനാംഗങ്ങളെയും പ്രധാനമന്ത്രി കണ്ടു.

2014 ൽ സിയാച്ചിനിൽ സൈനികർക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചിരുന്നു. പിന്നീട് പഞ്ചാബിലും സൈനികർക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചിരുന്നു.