പ്രധാന മന്ത്രിക്ക് തമ്മില്‍ പൂര്‍ണ വിശ്വാസം സ്മൃതി ഇറാനി

09.37 AM 07-07-2016
images
പ്രധാനമന്ത്രി നരേന്ദ്ര മോദി, ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചത് തന്റെ കഴിവിലുള്ള വിശ്വാസം മൂലമാണെന്ന് മന്ത്രി സ്മൃതി ഇറാനി. ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. എന്നാല്‍ മാനവവിഭവശേഷി വകുപ്പില്‍നിന്നും തരംതാഴ്ത്തിയതു സംബന്ധിച്ച് പ്രതികരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.

പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ തീരുമാനമാണ് എച്ച്ആര്‍ഡി വകുപ്പ് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന ആരോപണവും അവര്‍ നിഷേധിച്ചു. വ്യക്തികളല്ല പാര്‍ട്ടിയാണ് ഇത്തരംകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്ന് അവര്‍ പറഞ്ഞു. എച്ച്ആര്‍ഡി വകുപ്പില്‍നിന്നും മാറിയത് വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ അവസരം ഒരുക്കിയേക്കുമെന്നും അവര്‍ പറഞ്ഞു. പുതിയ ചുമതലയില്‍ താന്‍ സന്തുഷ്ടയാണെന്നും സ്മൃതി പറഞ്ഞു.