07:41am 4/6/2016
സജി
ന്യൂജേഴ്‌സി: മാര്‍ത്തോമാ സഭയുടെ അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ പുതിയ അധ്യക്ഷന്‍ റൈറ്റ് റവ. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ റാന്‍ഡോള്‍ഫ് മാര്‍ത്തോമാ ഇടവകയില്‍ തന്റെ പ്രഥമ സന്ദര്‍ശനം നടത്തി.
ശനിയാഴ്ച സന്ധ്യാനമസ്കാരവും ഞായറാഴ്ച വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് നടന്ന കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണത്തിനും തിരുമേനി പ്രധാന കാര്‍മികത്വം വഹിച്ചു. ബുദ്ധിമുട്ടുകളുടേയും പ്രയാസങ്ങളുടേയും മധ്യേ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തി ജീവിതം മുന്നോട്ടു നയിക്കുവാന്‍ ആദ്യകുര്‍ബാന മധ്യേ നടത്തിയ സുവിശേഷ പ്രസംഗത്തിലൂടെ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.
വിവിധ ഭക്തസംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും, ഇടവകയുടെ പുരോഗതിയുമായി ബന്ധപ്പെട്ട് കമ്മിറ്റി അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പരിപാടികള്‍ക്ക് ഇടവക വികാരി റവ.ഫാ. ഫിലിപ്പ് പി. മാത്യു, സെക്രട്ടറി, അലക്‌സ് മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.