പ്രവാസികളോട് കരുതലുള്ള സര്‍ക്കാറായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

11:58 pm 22/12/2016

Pinarayi-Vijayan9
ദുബായ്: പ്രവാസികളോട് കരുതലുള്ള സര്‍ക്കാറായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുബായില്‍ ഒരു ലേബര്‍ ക്യാമ്പിലെ സന്ദര്‍ശനത്തിനിടെ തൊഴിലാളികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്കായി ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നല്‍കി.
ദുബായ് അല്‍ഖൂസിലുള്ള ഡെല്‍സ്‌കോ ലേബര്‍ ക്യാമ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയത്. തൊഴിലാളികളുടെ കിടപ്പുമുറികളും ഭക്ഷണ സ്ഥലവുമെല്ലാം അദ്ദേഹം നടന്നു കണ്ടു. തൊഴിലാളികളോട് കുശലാന്വേഷണം പറയാനും അദ്ദേഹം സമയം കണ്ടെത്തി. മുഖ്യമന്ത്രിക്കായി പ്രത്യേക സ്വീകരണ യോഗവും ഈ ലേബര്‍ ക്യാമ്പില്‍ സംഘടിപ്പിച്ചിരുന്നു. പ്രവാസികളോട് കരുതലുള്ള സര്‍ക്കാറായിരിക്കുമിതെന്ന് പിണറായി വിജയന്‍ തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. പ്രവാസികള്‍ക്കായി ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ സൂചന നല്‍കി.
പ്രവാസികളായ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രിയില്‍ തങ്ങള്‍ക്കുള്ളതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഒരു മണിക്കൂറോളം ലേബര്‍ ക്യാമ്പില്‍ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയത്.