പ്രവാസികള്‍ക്ക് സഹായ നമ്പറുകള്‍ നല്‍കാന്‍ :’മിഗ്കാല്‍’

index

ജീവിത പ്രശ്‌നങ്ങളില്‍പ്പെട്ട് അധികൃതരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായം തേടേണ്ടി വരുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് വിരല്‍തുമ്പില്‍ സഹായ നമ്പറുകള്‍ നല്‍കുന്ന ആപ്പ് ആണ് മിഗ്കാല്‍. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും സൗജന്യം ആയി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്, രിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, കേന്ദ്ര പ്രവാസി വകുപ്പ്, അതാതു രാജ്യത്തെ ഇന്ത്യന്‍ എംബസി, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നമ്പറുകള്‍ കാള്‍ ലിസ്റ്റില്‍ സേവ് ചെയും. 2.8 എംബി മാത്രമുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ പേരും മൊബൈല്‍ നമ്പരും രാജ്യവുമുള്‍പ്പെടെ ഏതാനും വിവരങ്ങള്‍ നല്‍കുന്നതോടെ രജിസ്റ്റര്‍ ചെയ്യപ്പെടും.

ഇംഗ്ലീഷിനു പുറമേ മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി ഭാഷകളില്‍ രജിസ്റ്റര്‍ഷന്‍ സാദ്ധ്യം ആണ്. സേവനങ്ങള്‍ ആവശ്യമായി വരുമ്പോള്‍ കേന്ദ്ര പ്രവാസി വകുപ്പ്, ഇന്ത്യന്‍ എംബസി, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് കോള്‍ ചെയ്യാനും എസ് എം എസും അയക്കാനും സൗകര്യം നല്‍കുന്നതാണ് ആപ്പ്. ഇതിനു ഡൌണ്‍ലോഡ് ചെയുമ്പോള്‍ ഒഴികെ പിന്നീട് നെറ്റ് ആവശ്യം ഇല്ല. കാള്‍ ലിസ്റ്റില്‍ നമ്പരുകള്‍ സേവ് ചെയുന്നതിനോടൊപ്പം എസ് എം എസും ഇ മെയിലും അയക്കാനും സൗകര്യം നല്‍കുന്നതാണ് ആപ്പ്.

ഒമാനിലെ മലയാളി മാധ്യമ പ്രവര്‍ത്തകനായ രേജിമോന്‍ ആണ് ഈ ആപ് വികസിപിച്ചത്. സഹായം ആവശ്യം ആയി വരുമ്പോള്‍ ഇന്ത്യന്‍ എംബസി, സന്നദ്ധ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര എന്നിവരുടെ നമ്പരുകള്‍ ഇല്ലാതെ അലയുന്നത് കണ്ടതില്‍ നിന്നാണ് ഈ ആശയം ഉണ്ടായത് എന്ന് റേജിമോന്‍ പറഞ്ഞു. മലയാളിയും മസ്‌കറ്റിലെ സാമ്പത്തിക വിധഘ്തനും ആയ ജോസ് ചാക്കോ ആണ് രേജിമോനെ മിഗ്കാല്‍ യാഥാര്‍ത്ഥ്യം ആക്കാന്‍ സഹായിച്ചത്. കഴിഞ്ഞ ദിവസം മസ്‌കത്ത് ഇന്ത്യന്‍ അംബാസിഡര്‍ ലോഞ്ച് ചെയ്ത ആപ്പ് ഇതിനകം 8000ലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തു. ഇന്ത്യന്‍ എംബസി, പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകര്‍, ഡല്‍ഹിയിലെ ഇമിഗ്രേഷന്‍ പ്ര?ട്ടക്ടര്‍, ഡല്‍ഹിയിലെ മറ്റു ആറു ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ഇ മെയില്‍ വിലാസങ്ങളുമാണ് ആപ്പിന്റെ ഹോം പേജില്‍ തന്നെ കൊടുത്തിരിക്കുന്നത്. കൂടുതല്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും സന്നദ്ധ പ്രവര്‍ത്തകരുടെ വിവരങ്ങളും ചേര്‍ക്കും.