പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി പുനസംഘടിപ്പിച്ചു

09:02am 09/9/2016

ജയന്‍ കൊടുങ്ങല്ലൂര്‍
Newsimg1_87723176
റിയാദ്: ആഗോള മലയാളികളുടെ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍റെ സൗദി അറേബ്യയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും അംഗങ്ങളുടെ സുരക്ഷാ പദ്ധതിയും പുനരധിവാസ പദ്ധതിയും ശക്തമായി മുന്നോട്ട് കൊണ്ട് പോകുന്നതിനുമായി റിയാദ് പ്രവാസി മലയാളി ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മറ്റി പുനസംഘടിപ്പിച്ചു.

സൗദിയിലെ പ്രവാസി മലയാളി ഫെഡറേഷന്‍ യൂണിറ്റുകളുടെ രൂപീകരണ ചുമതലയുള്ള മുതിര്‍ന്ന അംഗമായ ചന്ദ്രസേനന്‍റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അന്‍പത് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുല്‍ ഖാദര്‍ കണ്ണൂരിനെ കോര്‍ഡിനേറ്റര്‍ ആയി നിയമിച്ചു. റാഫി പാങ്ങോട് ­ പ്രസിഡന്റ്­, വൈസ് പ്രസിഡന്റ്­ ­ സോണി കുട്ടനാട്, മുജീബ് കായംകുളം, ജനറല്‍ സെക്രടറി – ജയന്‍ കൊടുങ്ങല്ലൂര്‍, ജോയിന്‍ സെക്രടറി – ശറഫുദ്ദിന്‍ പാലക്കാട്, ട്രഷറര്‍ ബിനു കെ തോമസ്­ പെരുമ്പാവൂര്‍, ജോ. ട്രെഷറര്‍ ­ സുരേഷ് കൊല്ലം, പി.ആര്‍.ഒ./മീഡിയ അജ്മല്‍ ആലംകോട്, ജീവകാരുണ്യ കണ്‍വീനര്‍ ­ ജലീല്‍ ആലപ്പുഴ, അസ്‌­ലം പാലത്തിങ്കല്‍, നിയമോപകദേശന്‍ ­ അഡ്വ: ആര്‍ മുരളിധരന്‍, എന്നിവര്‍ ഉള്‍പ്പെടെ 23 അംഗ കമ്മറ്റി നിലവില്‍ വന്നു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി സുധാകരന്‍ ചാവക്കാട്, സുധീര്‍ വള്ളക്കടവ്, ഹരികൃഷ്ണന്‍, സഹീര്‍ ഖാന്‍, സുജിത്ത് കണ്ണൂര്‍, സഫീര്‍ കണിയാപുരം, ഉദയന്‍ ഓച്ചിറ, സാദത്ത്­ കല്ലറ, റഹീം കന്യാകുളങ്ങര, മുസ്തഫ പൂകുഞ്ഞ്, ഇക്ബാല്‍ കടയ്ക്കല്‍, അഷ്‌­റഫ്­ മുക്കുന്നം, ഉബൈദ് ജലാലുദീന്‍, സുജിത്ത് അടൂര്‍, മഹീന്‍ വര്‍ക്കല, മുജീബ് ഈഞ്ചക്കല്‍, സാജന്‍, നിബു കാട്ടകട, നജീം കാട്ടകട, ഷകീര്‍ കോമത്ത്, വില്‍­സണ്‍, സലിം കൊല്ലം, എന്നിവരെ തിരഞ്ഞെടുത്തു.സുകുമാരന്‍ പാലക്കാട്,ജോര്‍ജ്കുട്ടി മാങ്കുളം,നാസര്‍ മുക്കം ,രാജേഷ്­ ചാരമൂട്,ബിജു എബ്രഹാം , ശ്യാം തുടങ്ങിയവര്‍ യോഗനടത്തിപ്പിന് നേതൃതം നല്‍കി
സംഘടനാ വിരുദ്ധമായി പ്രസിഡന്റ്­ അറിയാതെ യോഗം വിളിക്കുകയും പ്രസിഡന്റ്­ അടക്കമുള്ളവരെ മോശമായി ചിത്രീകരിക്കുകയും ചെയ്ത സാബു ഫിലിപ്പ്, ലത്തീഫ് തെച്ചി, സിദ്ദിക്ക് കല്ലുപറമ്പന്‍, സലിം വട്ടപ്പാറ, മുഹമ്മദ്­ കായംകുളം, സ്റ്റാന്‍ലി ജോസ്, നാസര്‍ ലെയ്‌സ് തുടങ്ങിയവരെ തല്‍സ്ഥാനതത് നിന്നും എക്‌സിക്യൂട്ടീവില്‍ നിന്നും പൊതു യോഗം നീക്കം ചെയ്തു.