പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റി നിലവില്‍ വന്നു

10:02 am 22/12/2016
Newsimg1_90229250
റിയാദ്: ആഗോള മലയാളികളുടെ സംഘടനയായ പ്രവാസിമലയാളി ഫെഡറേഷന്‍ സൗദി അറേബ്യന്‍ നാഷണല്‍ കമ്മറ്റി രൂപികരിച്ചു.സൗദിയുടെ വിവിധ ഭാഗങ്ങളിലായി രൂപികരിക്കപെട്ട പന്ത്രണ്ട് യുനിറ്റുകളില്‍ നിന്നായി നാഷണല്‍ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപെട്ട രണ്ടുവീതം അംഗങ്ങളും യുണിറ്റുകളിലെ കോര്ഡികനെറ്റര്‍ പ്രസിഡണ്ട്,സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയവര്‍ ചേര്ന്നാ ണ് പുതിയ നാഷണല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തത്

സൗദി നാഷണല്‍ കോര്ഡിനനെറ്റര്‍ സ്റ്റീഫന്‍ കോട്ടയം(മറാത്), പ്രസിഡന്റ്ട ഡോ. നാസര്‍,(അല്‍ ഖര്ജ്്) ജനറല്‌സെടക്രട്ടറി ഗോപന്‍ സി എന്‍(ദമ്മാം), ട്രഷറര്‍ ബോബി (ജിദ്ദ), വൈസ് പ്രസിഡണ്ട് റഫീക്ക് കൊച്ചി(ദമ്മാം), ജോയിന്‍ സെക്രട്ടറി സവാദ് ആയത്തില്‍(അല്‍ ഖര്‍ജ്), ജീവകാരുണ്യ വിഭാഗം കണ്വീ!നര്‍ അസ്‌ലം പാലത്ത്(റിയാദ്), മീഡിയ /പി ആര്‍ ഓ പ്രമോദ് കൊടുങ്ങല്ലൂര്‍ (മുസാംബിയ),നാഷണല്‍ അഡ്വൈസറി ബോര്ഡ്ക ചെയര്മാ നായി ഫവാസ് സലിം തുടങ്ങിയവരെ തെരഞ്ഞെടുത്തു എല്ലാ യുണിറ്റിലെയും പ്രസിഡണ്ട് സെക്രട്ടറി തുടങ്ങിയവരെ നാഷണല്‍ കമ്മിറ്റിയിലെ ക്ഷണിതാക്കളാക്കി അമ്പതംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു

ഗ്ലോബല്‍ ട്രഷറര്‍ നൗഫല്‍ മടത്തറ, ഗ്ലോബല്‍ വക്താവ് ജയന്‍ കൊടുങ്ങല്ലൂര്‍, ജി സി സി ചെയര്മാ്ന്‍ അബ്ദുല്‍ സലാം ,ജി സി സി കോര്‍ഡിനെറ്റര്‍ റാഫി പാങ്ങോട് കേരള കോര്‍ഡിനെറ്റര്‍ ചന്ദ്രസേനന്‍, മുജീബ് കായംകുളം ഷിബു ഉസ്മാന്‍ എന്നിവര്‍ നാഷണല്‍ കമ്മറ്റി രൂപികരണത്തിന് നേതൃതം നല്കി.