പ്രവാസി സാംസ്കാരികവേദി റിയാദ് യൂണീറ്റ് നിലവില്‍വന്നു

7:55 pm 5/10/2016
Newsimg1_28222971
ദമാം: പ്രവാസി സാംസ്കാരികവേദി റിയാദ് ഈസ്റ്റ് സോണില്‍ പുതിയ യൂണീറ്റ് നിലവില്‍ വന്നു. പ്രവാസി സാംസ്കാരികവേദി റൗദ മേഖല വൈസ് പ്രസിഡന്റ് ബഷീര്‍ പാണക്കാടിന്റെ ആശംസാ പ്രസംഗത്തോടെ ആരംഭിച്ച ലുലു യൂണിറ്റ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി അംഗം പരീദ് ഉമ്മര്‍ അധ്യക്ഷതവഹിച്ചു. അദ്ദേഹം സംഘടനയെ പരിചയപ്പെടുത്തി സംസാരിച്ചു. പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി അംഗം സദറുദ്ദീന്‍ തെരഞ്ഞെടുപ്പ് ചടങ്ങള്‍ വിശദീകരിച്ചു. പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ പരീദ് ഉമ്മര്‍, സദറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലുലു യൂണീറ്റ് പ്രസിഡന്റായി ദിലീപ് ഗോപാലകൃഷ്ണനെ എതിരില്ലാതെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി സുനു വടപുറം, ഖജാന്‍ജി ബഷീര്‍ പാണക്കാട് എന്നിവരേയും തെരഞ്ഞെടുത്തു.