പ്രവീണ്‍ കേസ് യു.എസ് അറ്റോര്‍ണിയുടെ അന്വേഷണത്തിന് വിടും: ലിസാ മാഡിസണ്‍

09:28am 26/7/2016

Newsimg1_89281186
ഷിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് കേസ് ു.എസ് അറ്റോര്‍ണിയുടെ അന്വേഷണത്തിന് വിടുമെന്ന് ഇല്ലിനോയിസ് അറ്റോര്‍ണി ജനറല്‍ ലിസാ മാഡിസണ്‍ വ്യക്തമാക്കി.

ഇല്ലിനോയിസ് അറ്റോര്‍ണി ജനറല്‍ ലിസ മാഡിസന്റെ അമ്പതാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് ക്യൂബ് സ്റ്റേഡിയത്തിന്റെ ഹാള്‍ ഓഫ് ഫെയിം സ്യൂട്ടില്‍ നടന്ന ആഘോഷപരിപാടികളില്‍ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസുമായുള്ള അഭിമുഖത്തിലാണ് പ്രവീണ്‍ കേസ് യു.എസ് അറ്റോര്‍ണിയെക്കൊണ്ട് ഫെഡറല്‍ അന്വേഷണം നടത്തുമെന്ന് വ്യക്തിമാക്കിയത്. കാര്‍ബണ്‍ഡേയ്‌ലിലുള്ള സ്റ്റേറ്റ് അറ്റോര്‍ണിയുടെ കേസ് അന്വേഷണത്തിലൂടെ നീതി ലഭിക്കില്ല എന്നും, പോലീസ് റിപ്പോര്‍ട്ട് തികച്ചും തെറ്റായ രീതിയിലാണ് തയാറാക്കിയിരിക്കുന്നതെന്നും ലിസാ മാഡിസനെ ഗ്ലാഡ്‌സണ്‍ ധരിപ്പിക്കുകയുണ്ടായി.

ലിസാ മാഡിസന്റെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേരി മൊറീസയും മീറ്റിംഗില്‍ പങ്കെടുത്തു. പ്രവീണിന്റെ മാതാവ് ലൗലി വര്‍ഗീസ്, സെനറ്റര്‍ മൈക്ക് നോളണ്ട്, സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ലിന്‍ഡാ ചാപ്പാ എന്നിവരുടെ പെറ്റീഷന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ ലഭിച്ചതായി പറയുകയുണ്ടായി. സെനറ്റര്‍ നോളണ്ടിന്റെ പുതിയ പെറ്റീഷനും ഈ അവസരത്തില്‍ അവര്‍ക്ക് കൈമാറുകയുണ്ടായി.

സ്റ്റേറ്റ് അറ്റോര്‍ണിയോ, ഗവര്‍ണ്ണറോ, ലിസാ മാഡിസനോ അല്ല ഔദ്യോഗികരപമായി റിപ്പോര്‍ട്ട് ചെയ്യുന്നത്, മറിച്ച് അവര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളാണ്. അവര്‍ക്ക് സ്വന്തമായി പ്രവര്‍ത്തിക്കാനുള്ള അധികാരമുണ്ടെന്ന് വെളിപ്പെടുത്തുകയുണ്ടായി. ലിസാ മാഡിസന്റെ അഭിപ്രായത്തില്‍ ഏറ്റവും നല്ല തീരുമാനം യു.എസ് അറ്റോര്‍ണിയെക്കൊണ്ട് വീണ്ടും ഈ കേസ് അന്വേഷിപ്പിക്കുകയെന്നതാണ്.

പ്രവീണ്‍ കേസില്‍ നീതി ലഭിക്കുന്നതിനുവേണ്ടി ജൂലൈ 29-നു വെള്ളിയാഴ്ച ഒരു മണിക്ക് ഡെയ്‌ലി പ്ലാസായില്‍ നടക്കുന്ന സമാധാന റാലിയില്‍ എല്ലാ ഇന്ത്യക്കാരും വന്നുചേര്‍ന്ന് പങ്കെടുക്കണമെന്ന് പ്രവീണ്‍ ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി ലൗലി വര്‍ഗീസ്, മറിയാമ്മ പിള്ള, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജിബി തോമസ്, ബെന്നി വാച്ചാച്ചിറ, എന്നിവരും മറ്റ് ആക്ഷന്‍ കൗണ്‍സില്‍ ബാരവാഹികളും അഭ്യര്‍ത്ഥിച്ചു.