പ്രായത്തെ ഓടി തോല്‍പ്പിച്ച് ഇന്ത്യന്‍ മുത്തശ്ശി

10.29 AM 02-09-2016
unnamed (5)
പി. പി. ചെറിയാന്‍
വാന്‍കോര്‍: ഓഗസ്റ്റ് 29ന് വാന്‍കൂറില്‍ നടന്ന അമേരിക്കന്‍ മാസ്‌റ്റേഴ്‌സ് ഗെയിംമില്‍ ഇന്ത്യയില്‍ നിന്നുളള മാന്‍ കൗര്‍ (100) സ്വര്‍ണ്ണ മെഡല്‍ നേടി. നൂറു മീറ്റര്‍ ഒന്നര മിനിറ്റുകൊണ്ടാണ് കൗര്‍ ഓടിയെത്തിയത്.
പ്രായം കൂടിയ അത്ണ്ടലറ്റുകളില്‍ കൗറിന്റെ പ്രായ പരിധിയില്‍ പങ്കെടുത്തതു ഒരാള്‍ മാത്രമായിരുന്നു. കൗര്‍ ഒന്നാമതായി ഓടിയെത്തിയപ്പോള്‍ 70നും 80നും ഇടയില്‍ പ്രായമുളള താരങ്ങള്‍ കൗറിനെ അഭിനന്ദിക്കുവാന്‍ ഫിനിഷിങ് പോയിന്റില്‍ എത്തിയിരുന്നു.
30 വയസിനു മുകളിലുളള അത്ണ്ടലറ്റുകള്‍ക്കായി നടത്തിയ യൂണിവേഴ്‌സല്‍ ഇവന്റില്‍ ജാവലിനിലും ഷോട്ട് പുട്ടിലും കൗര്‍ സ്വര്‍ണ്ണം നേടി. 93 വയസ്സിലാണ് കൗര്‍ ഓടുവാന്‍ ആരംഭിച്ചത്. പ്രചോദനം നല്‍കിയതാകട്ടെ 78 വയസ്സുളള മകനും. 100 വയസ്സിലും കാല്‍ മുട്ടിലോ നട്ടെല്ലിലോ ഹാര്‍ട്ടിലോ ഒന്നും യാതൊരു അസുഖവും കൗറിനില്ല.