പുതിയ തമിഴ് ചിത്രം ഇരുമുഗനില്‍ സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണിയും. അതേസമയം, അരങ്ങിലല്ല അണിയറയിലാണ് കല്യാണിയുടെ റോള്‍. ചിത്രത്തിന്റെ സഹ കലാസംവിധായികയാണ് താരപുത്രി. ലിസി തന്നെയാണ് ഫേസ്ബുക്കില്‍ ഇക്കാര്യം അറിയിച്ചത്.
ന്യൂയോര്‍ക്കില്‍ പഠനം പൂര്‍ത്തിയാക്കിയെത്തിയ കല്യാണിയുടെ ആദ്യചിത്രമാണ് ഇരുമുഗന്‍. ചിത്രത്തിലെ നായകന്‍ വിക്രം, നയന്‍താര, സംവിധായകന്‍ ആനന്ദ് ശങ്കര്‍, കലാസംവിധായകന്‍ സുരേഷ് എന്നിവര്‍ക്കും ലിസി നന്ദിപറയുന്നു.