പ്രൊഫഷ്ണല്‍ മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റ് കിംബൊ സ്ലൈയ്‌സ് അന്തരിച്ചു

– പി.പി.ചെറിയാന്‍
01:16pm 8/6/2016
unnamed (1)
സൗത്ത് ഫ്‌ളോറിഡ: പ്രൊഫഷ്ണല്‍ അമേരിക്കന്‍ ബോക്‌സര്‍ കിംബൊ സ്ലൈയ്‌സ്(48) സൗത്ത് ഫ്‌ളോറിഡായിലെ ആശുപത്രിയില്‍ മെയ് 6 തിങ്കളാഴ്ച അന്തരിച്ചു.
1974 ബഹാമസില്‍ ജനിച്ച കെവിന്‍ ഫെര്‍ഗുസനാണ് പിന്നീട് കിംബൊ സ്ലൈസ് എന്ന പേരില്‍ അറിയപ്പെട്ടത്.

ബോക്‌സിങ്ങിലും, മിക്ലസഡ് മാര്‍ഷ്യല്‍ ആര്‍ട്ടിസിലും നിരവധി വിജയകിരീടങ്ങള്‍ കിംബൊക്ക് ലഭിച്ചിട്ടുണ്ട്. പതിമൂന്ന് വയസ്സില്‍ ബോക്‌സിങ്ങ് മത്സരരംഗത്തെത്തിയ കിംബൊ നിരവധി വിവാദങ്ങള്‍ക്ക് ഉടമയായിരുന്നു.

മയാമി യൂണിവേഴ്‌സിറ്റിയില്‍ ക്രിമിനല്‍ ജസ്റ്റിസ്സില്‍ വിദ്യഭ്യാസം ആരംഭിച്ചുവെങ്കിലും പൂര്‍ത്തീകരിക്കാനായില്ല.

2005 ലാണ് മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്ട്‌സില്‍ പരിശീലനം ആരംഭിച്ചത്.
ബോക്‌സിങ്ങ് രംഗത്ത് ധാരാളം കാണികളെ ആകര്‍ഷിച്ചിരുന്ന കിംബൊ മരണം അപ്രതീക്ഷിതമായിരുന്നു.

ഫ്‌ളോറിഡായിലെ കോറല്‍ സ്പ്രിംഗിലുള്ള വസതിയില്‍ നിന്ന് ജൂണ്‍ 6 രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ആറുമക്കളുടെ(മൂന്ന് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളും) പിതാവാണ് കിംബൊ.