പ്രൊഫ. ശ്രീധര്‍ കാവിലിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച; സംസ്‌കാരം ചൊവ്വാഴ്ച

07:59am 26/6/2016
Newsimg1_75627555
ന്യു യോര്‍ക്ക്: അന്തരിച്ച പ്രൊഫ. ശ്രീധര്‍ കാവിലിന്റെ സംസ്‌കാരം ചൊവ്വാഴ്ച (ജൂണ്‍ 28) നടത്തും.
പൊതുദര്‍ശനം തിങ്കളാഴ്ച 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യു യോര്‍ക്ക്-11040)

ശവദാഹം: ചൊവ്വാഴ്ച രാവിലെ 10 മണി: യു.എസ്. ക്രിമേഷന്‍ കമ്പനി, 61-40 മൗണ്ട് ഒലിവെറ്റ് ക്രസന്റ്, മിഡില്‍ വില്ലേജ്, ന്യു യോര്‍ക്ക്-11379.
വിവരങ്ങള്‍ക്ക്: കേരളാ സെന്റര്‍: 516-358-2000

ബാംഗളുരിലുള്ള അനന്തരവള്‍ മിനി പി. മേനോനും ഭര്‍ത്താവ് ദേവന്‍ മേനോനും വെള്ളിയാഴ്ച ഉച്ചയോടെ എത്തി. തുടര്‍ന്ന് അവരുമായി ആലോചിച്ച് ഡോ.കാവിലിന്റെ ഉറ്റ സുഹ്രുത്ത് അറ്റോര്‍ണി അപ്പന്‍ മേനോന്‍, കേരള സെന്റര്‍ സാരഥികളായ ഇ.എം. സ്റ്റീഫന്‍, തമ്പി തലപ്പിള്ളില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് തങ്കമണി അരവിന്ദന്‍തുടങ്ങിയവരാണു സംസ്‌കാര സമയവും മറ്റും തീരുമാനിച്ചത്. അപ്പന്‍ മേനോന്റെ നേത്രുത്വത്തില്‍ ഫൂണറല്‍ ഹോമിലെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

ഇത്രയധികം ജന സമ്മിതിയും സുഹ്രൂത്തുക്കളും അമ്മാവനുണ്ടെന്നു കരുതിയില്ലെന്ന്മിനി മേനോന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ചെയ്യാന്‍ സുഹ്രുത്തുക്കള്‍ സ്വമേധയാ മുന്നോട്ടു വരുന്നു. അമ്മാവന്റെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. അത് വലിയ ഞെട്ടലായി-അവര്‍ പറഞ്ഞു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക്പരിഹാരം കണ്ടെത്താന്‍ ശ്രമിച്ച ഡോ. കാവിലിനു സമൂഹത്തിന്റെ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഉതകുന്ന വിടപറയല്‍ ചടങ്ങാണു നടക്കുക. അതിനുള്ള സൗകര്യാര്‍ഥമാണു പൊതുദര്‍ശനം തിങ്കളാഴ്ചത്തേക്കും സംസ്‌കാരം ചൊവ്വാഴ്ചത്തേക്കും തീരുമാനിച്ചത്.

ഡോ. കാവില്‍ പ്രഭാഷണം പറയാനിരുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ സമ്മേളനം ഇന്‍ ഫിലഡല്‍ഫിയയില്‍ നടക്കും. അദ്ധേഹത്തിന്റെ അനുസ്മരണം സമ്മേളനത്തിലെ പ്രധാന ഭാഗമാണ്.