പ്രേതവും ഇടി ഇന്ന് എത്തി

10:22 am 12/8/2016
download (13)

ഒരേ കോളജില്‍ പഠിച്ച മൂന്നുപേര്‍. കാമ്പസിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ആവേശകരമായ ത്രസിപ്പിക്കുന്ന ഓര്‍മകളെ മനസില്‍ ഒതുക്കിക്കൊണ്ട് പലയിടങ്ങളിലായി ജീവിതം നയിക്കുന്ന അവര്‍ വീണ്ടും ഒന്നിക്കുകയാണ്. വിരസമായ യാഥാര്‍ഥ്യങ്ങളോട് തല്‍ക്കാലം വിടപറഞ്ഞു വീണ്ടും കലാലയ ജീവിതത്തിന്റെ ശൈലിയില്‍ മുഴുകുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഓരോ നിമിഷവും ആനന്ദിക്കുകയെന്നതായിരുന്നു ഉദ്ദേശ്യം.അതിനുവേണ്ടി അവര്‍ കടല്‍ത്തീരത്ത് ഒരു റിസോര്‍ട്ട് വാങ്ങി. ആഗ്രഹങ്ങള്‍ക്ക് നിറവും സുഗന്ധവും പകര്‍ന്നു. ആനന്ദത്തിലേക്കു നയിക്കപ്പെടുമ്പോഴാണ് അതു സംഭവിച്ചത്. പക്ഷേ, അതൊരു സ്വപ്നമല്ലായിരുന്നു. സത്യമായിരുന്നു. വിശ്വസിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നും വരില്ല. പ്രേതം നാളെ തിയറ്ററുകളിലെത്തും.

സു.. സു.. സുധി വാല്‍മീകം എന്ന ചിത്രത്തിനുശേഷം രഞ്ജിത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന പ്രേതം എന്ന കോമഡി ഹൊറര്‍ ചിത്രത്തില്‍ ജോണ്‍ ഡോണ്‍ബോസ്‌കോ എന്ന കേന്ദ്ര കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിക്കുന്നു. സുഹൃത്തുക്കളായി അജു വര്‍ഗീസ്, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍ എന്നിവര്‍ അഭിനയിക്കുന്നു. വിജയ് ബാബു, ദേവന്‍, ഹരീഷ് പേരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിയോണ്‍, സുനില്‍ സുഖദ, ശ്രുതി രാമചന്ദ്രന്‍, പേളി മാണി, ആര്യ സതീഷ്, അഞ്ജന, ശരണ്യ മോഹന്‍, സതി പ്രേംജി എന്നിവരാണു മറ്റു പ്രമുഖ താരങ്ങള്‍.ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നു നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമായ പ്രേതത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ നിര്‍വഹിക്കുന്നു.

ജയസൂര്യയെ തന്നെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇടി. ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്നതിന്റെ ചുരുക്കപ്പേരാണ് ഇടി എന്നത്. ശിവദയാണു നായിക. സത്യ എന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണു ശിവദയുടേത്. ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാന്‍ ചങ്കുറപ്പുള്ള പെണ്‍കുട്ടിയാണ് സത്യ. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ ശിവദ അഭിനയിച്ചുവെന്നതും ശ്രദ്ധേയമാണ്. സിനിമ നാളെ തിയറ്ററുകളിലെത്തും.

സൈജു കുറുപ്പ്, മധുപാല്‍, ജോജു ജോര്‍ജ്, ബൈജു എഴുപുന്ന, സുനില്‍ സുഖദ, സുധി കോപ്പ, നന്ദന്‍ ഉണ്ണി, ഉണ്ണി രാജന്‍ പി. ദേവ്, സൂരജ്, അനിയപ്പന്‍, വി.കെ. ഉണ്ണിക്കൃഷ്ണന്‍, സാജന്‍ പള്ളുരുത്തി, ഡൊമിനിക്, കലാഭവന്‍ സിനാജ്, വനിത, മോളി കണ്ണമാലി തുടങ്ങിയവരാണു മറ്റു താരങ്ങള്‍.
മാജിക് ലാന്റേണ്‍ ബാനറില്‍ അജാസ്, അരുണ്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഇടിയുടെ തിരക്കഥ, സംഭാഷണം അറോസ് ഇര്‍ഫാന്‍, സാജിദ് യാഹിയ എന്നിവര്‍ചേര്‍ന്ന് എഴുതുന്നു. സുജിത് സാരംഗ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
പ്രൊഡ. കണ്‍ ട്രോളര്‍- ശ്രീകുമാര്‍ എഡി, കല- രാജീവ് കോവിലകം, മേക്കപ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ, സ്റ്റില്‍സ്- അനൂപ ചാക്കോ, പരസ്യകല-ഓള്‍ഡ് മങ്ക്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്.