പ്ലയിനോ സെന്റ് പോള്‍സ് പള്ളിയില്‍ ഒ.വി.ബി.എസ് ഓഗസ്റ്റ് 4,5,6 തീയതികളില്‍

10:27am 25/7/2016

Newsimg1_31588521
പ്ലയിനോ: സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ഒ.വി.ബി.എസ് ഈവര്‍ഷം ഓഗസ്റ്റ് 4,5,6 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ നടത്തുന്നു. “ഞാന്‍ ദൈവത്തിന്റെ പീഠത്തിങ്കലേക്ക്, എന്റെ പരമാനന്ദമായ ദൈവത്തിലേക്ക് ചെല്ലും’ (സങ്കീര്‍ത്തനങ്ങള്‍ 43:4) എന്നതാണ് ഈവര്‍ഷത്തെ മുഖ്യ ചിന്താവിഷയം.

വ്‌ളാഡിമിര്‍ ഓര്‍ത്തഡോക്‌സ് സെമിനാരി വിദ്യാര്‍ത്ഥിയും, അദ്ധ്യാപികയുമായിരുന്ന സീനാ വര്‍ഗീസ് ഈവര്‍ഷത്തെ ഒ.വി.ബി.എസിനു മുഴുവന്‍ സമയവും നേതൃത്വം നല്‍കും. ഓഗസ്റ്റ് ഏഴിനു ഞായറാഴ്ച രാവിലെ പ്രശസ്ത ഗ്രന്ഥകാരനും, പ്രാസംഗീകനും, ധ്യാനഗുരുവുമായ റവ.ഫാ. സക്കറിയ നൈനാന്‍ (സഖേര്‍ അച്ചന്‍) വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതോടെ പരിപാടികള്‍ സമാപിക്കും. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ലിന്‍സ് ജോസഫ് (916 806 9235).