പ്ളസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന്

09:40 AM 10/05/2016
download
തിരുവനന്തപുരം: പ്ളസ് ടു, രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷാഫലങ്ങള്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്നിന് ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദ് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ്സെക്രട്ടറി വി.എസ്. സെന്തിലിന് നല്‍കി ഫലപ്രഖ്യാപനം നടത്തും. വിജയത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തോളം കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 83.56 ശതമാനമായിരുന്നു വിജയം. ഇത്തവണയിത് 82നും 83 ശതമാനത്തിനുമിടയിലാണെന്നാണ് സൂചന.
ഒൗദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.educationkerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും.
ഫലം ഒൗദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന നിമിഷം മുതല്‍ പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ ലഭ്യമാ