ഫഫ്കയുടെ പ്രസിഡന്റു സ്ഥാനത്തുനിന്നു സംവിധായകന്‍ കമല്‍ രാജിവയ്ക്കില്ല

12.54 AM 17-07-2016
download

സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റു സ്ഥാനത്തുനിന്നു സംവിധായകന്‍ കമല്‍ രാജിവയ്ക്കില്ല. ചലചിത്ര അക്കാദമിയുടെ ചെയര്‍മാനായി ചുമതലയേറ്റതിനാല്‍ ഫെഫ്കയുടെ പ്രസിഡന്റു സ്ഥാനം രാജിവയ്ക്കാന്‍ കമല്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അംഗങ്ങള്‍ അനുവദിച്ചില്ല. പുതിയ ഭരണസമിതി ചുമതലയേറ്റ് കുറച്ചുമാസങ്ങള്‍ മാത്രമേ ആയിട്ടുള്ളതിനാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പു നടത്തുന്നതു സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കാട്ടിയാണ് മുന്‍ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവര്‍ കമലിന്റെ അഭ്യര്‍ത്ഥന നിരസിച്ചത്.
ഈ ഭരണ സമിതിയുടെ കാലവധി തീരുന്ന നവംബര്‍വരെ സ്ഥാനത്തു തുടരാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ കമലിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് സ്ഥാനത്ത് തുടരാമെന്ന് കമല്‍ സമ്മതിച്ചു. സിബി മലയിലും ബി.ഉണ്ണികൃഷ്ണനും രാജവച്ചതിനെ തുടര്‍ന്ന് കമല്‍ പ്രസിഡന്റായുള്ള ഫെഫ്കയുടെ പുതിയ ഭരണസമിതി കഴിഞ്ഞ മെയിലാണ് അധികാരമേറ്റത്.