ഫലസ്തീന്‍ യുവാവിനെ വെടിവെച്ചു കൊന്നതിനെ ന്യായീകരിച്ച് ഇസ്രായേല്‍

09:23am 28/3/2016

IDF-Soldier-who-shot-neutralized-terrorist-is-suspected-of-murder-Israel-Palestine-418x215
വെസ്റ്റ് ബാങ്ക്: കാലില്‍ വെടിയേറ്റ നിലയില്‍ നിലത്ത് വീണുകിടക്കുന്ന ഫലസ്തീന്‍ യുവാവിനെ വെടിവെച്ചു കൊന്ന നടപടിക്ക് ന്യായീകരണവുമായി ഇസ്രായേല്‍.
അബ്ദുല്‍ ഫത്താഹ് അശ്ശരീഫ് എന്ന 21കാരനെ വ്യാഴാഴ്ചയാണ് അധിനിവേശ സൈന്യം വെടിവെച്ചുകൊന്നത്. കാലില്‍ വെടിയേറ്റു കിടക്കുന്ന യുവാവിന്റെ തലയിലേക്ക് നിറയൊഴിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇസ്രായേലിലെ മനുഷ്യാവകാശ സംഘടനയായ ബൈത്ത് സലം ആണ് വിഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. സൈന്യത്തിന്റെ നിഷ്‌കരുണ നടപടിയെ അപലപിച്ച് രാജ്യത്തിനകത്തും പുറത്തും പ്രതിഷേധവും ശക്തമായി. സൈനികനെ അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമവും വ്യാഴാഴ്ച ഇസ്രായേല്‍ നടത്തി. സൈനികനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി മോശെ യാലോന്‍ പറഞ്ഞു.
എന്നാല്‍, സൈനികന്റെ നടപടിയെ ന്യായീകരിച്ച് ഞായറാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു കാബിനറ്റ് യോഗത്തിന് മുന്നോടിയായി പ്രസ്താവനയിറക്കി. ഇസ്രായേല്‍ സൈന്യത്തിനെതിരായ ഏതൊരു വെല്ലുവിളിയും പൊറുക്കാനാവാത്തതാണെന്നായിരുന്നു പ്രതികരണം