ഫഹദ് ഫാസിലും വിജയ് സേതുപതിക്കൊപ്പം ഒന്നിക്കുന്നു

09:17 am 6/11/2016
download (1)
ഫഹദ് ഫാസിലും വിജയ് സേതുപതിക്കൊപ്പം ഒന്നിക്കുന്നു. 2011ല്‍ പുറത്തിറങ്ങിയ ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയശ്രദ്ധനേടിയ ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. തിരക്കഥ പൂർത്തിയാക്കിയ ചിത്രത്തിൽ രണ്ടു നായകന്മാരാണുള്ളത്. സാമന്തയാണ് ചിത്രത്തിലെ നായിക.

പിസി ശ്രീറാം ആണ് ഛായാഗ്രഹണം. ഫഹദ് കരാർ ഒപ്പിടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്. തനി ഒരുവന് ശേഷം മോഹൻരാജ ഒരുക്കുന്ന ചിത്രത്തിലും ഫഹദ് അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയനും നയൻതാരയുമാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.