ഫാദര്‍ മറ്റം, കാലത്തിനു മുന്‍പേ നടന്ന വിവര്‍ത്തകന്‍:

09:03 am 20/11/2016

– ഡോ.സ്കറിയ സക്കറിയ
Newsimg1_21248546
മലയാളത്തിന്റെ ഫാദര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫാദര്‍ മറ്റം കാലത്തിനു മുന്‍പേ നടന്ന ബൈബിള്‍ വിവര്‍ത്തകനായിരുന്നു എന്ന് ഡോ സ്കറിയ സക്കറിയ പ്രസ്താവിച്ചു. കുര്യനാട് മറ്റം ഭവനില്‍ നടന്ന ഫാദര്‍ സി കെ മറ്റം അന്‍പതാം ചരമ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വ്യക്തമായ ഭാഷാസാഹിത്യ ദര്‍ശനമുള്ള, ചിന്തയും ഭാഷയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞ പ്രതിഭാശാലിയായിരുന്നു ഫാദര്‍ മറ്റം എന്നു ഡോ സ്കറിയ സക്കറിയ പറഞ്ഞു. പാറേമ്മാക്കലച്ചന്‍, നീധിരിക്കല്‍ മാണിത്തനാര്‍ എന്നിവരെപ്പോലെ ഭാഷാസാഹിത്യ പരിശ്രമങ്ങളെയും മത നിയോഗങ്ങളെയും തുല്യശോഭയോടെ കൂട്ടിയിണക്കിയാണ് അദ്ദേഹം കേരളത്തിന്റെ സാഹിത്യസാംസ്കാരിക ചരിത്രത്തില്‍ ഇടംപിടിച്ചത്. നാല്‍പ്പതോളം പുസ്തകങ്ങളിലും ആനുകാലികങ്ങളിലെ ലേഖനങ്ങളിലും ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്‍റെ സാഹിത്യ സംഭാവനകള്‍ സമാഹരിച്ചു പ്രസിദ്ധീകരിക്കണമെന്നു അദ്ദേഹം പറഞ്ഞു.

അനുസ്മരണ സമ്മേളനം ബിഷപ്പ് ജോസഫ് പള്ളിക്കാപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ വലിയസംഭാവനകള്‍ നല്‍കിയ പ്രതിഭാശാലിയാണ് ഫാദര്‍ സി കെ മാറ്റമെന്നും അദ്ദേഹത്തെ പോലെയുള്ളവരുടെ മുതിര്‍ന്ന
തലമുറ പകര്‍ന്നു നല്‍കിയ സാംസ്കാരിക പൈതൃകം ഒളിമങ്ങാതെ കാത്തുസൂക്ഷിക്കണമെന്ന് ബിഷപ്പ് ഓര്‍മിപ്പിച്ചു.

മാത്യു ജെ മറ്റം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കുര്യന്‍ തോമസ് കരിമ്പനത്തറയില്‍,ജോണി ജോണ്‍ നിധീരി, ജോസഫ് തോമസ് വഴുനപ്പള്ളി, മാത്യു കുര്യന്‍, ബെന്നി സിറിയക് എന്നിവര്‍ സംസാരിച്ചു.

അഡ്വ. ജെയിംസ് കുര്യന്‍
മോബൈല്‍ 9447956825