ഫാ. ഐവാന്‍സ്­ സി.എംഐ നിര്യാതനായി

08;56 pm 21/9/2016
Newsimg1_86830998Newsimg1_86830998
ഷിക്കാഗോ: വരകുകാലായില്‍ ഫാദര്‍ ഐവാന്‍സ്­ സി എം ഐ, 9-­16- ­2016­ല്‍ ഷിക്കാഗോയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. അദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജിന്റെ മുന്‍കാല പ്രിന്‍സിപ്പാളായിരുന്നു.

‘ഫാദര്‍ ഐവാന്‍സ്­, സി.എം.ഐ. വരകുകാലാ’ മറിയം വെട്ടത്തിന്റെയും ഡോമിനിക്ക് വരകുകാലായുടെയും മകനായി 1924­ല്‍ പൂഞ്ഞാറില്‍ ഒരു ധനിക കുടുംബത്തില്‍ ജനിച്ചു. നാലു സഹോദരങ്ങളും അഞ്ചു സഹോദരികളുമടങ്ങിയ കുടുംബത്തില്‍ അദ്ദേഹം നാലാമനായി വളര്‍ന്നു. പൂഞ്ഞാറിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒരു കര്‍മ്മലീത്താ പുരോഹിതനാകാന്‍ സെമിനാരി പഠനം തുടങ്ങി. 1953­ല്‍ പൗരാഹിത്യ പട്ടം സ്വീകരിച്ച് ആത്മീയ ജോലികളില്‍ വ്യാപൃതനായി. തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നിന്നും ഇന്റര്‍ മീഡിയേറ്റു പാസായി. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബി.എ, യും എം.എ, യും ബിരുദങ്ങള്‍ നേടി. അതിനുശേഷം കോഴിക്കോടുള്ള ദേവഗിരി സെന്റ്. ജോസഫ്’സ് കോളേജില്‍ ലെക്ചറര്‍ ആയി ജോലിയാരംഭിച്ചു. പിന്നീട് ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റ് വകുപ്പു തലവനും കോളേജ് പ്രിന്‍സിപ്പാളുമായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം മൂലം കോളേജിനായി ഭീമമായ തുകകള്‍ സംഭരിക്കുകയും അവിടെ കോളേജ് ഓഡിറ്റോറിയവും ലൈബ്രറി കെട്ടിടവും പൂര്‍ത്തിയാക്കുകയും ചെയ്തു. കോളേജില്‍നിന്നും പ്രസിദ്ധീകരിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളുടെയും മാസികകളുടെയും എഡിറ്റര്‍ കൂടിയായിരുന്നു. ജോലിയില്‍നിന്നും വിരമിച്ചശേഷം അദ്ദേഹം 1976­ല്‍ അമേരിക്കയില്‍ വരുകയും ഇന്ത്യാനയില്‍ ബിഷപ്പ് നോള്‍ തീയോളജി കോളേജില്‍ അഞ്ചു വര്‍ഷം പ്രൊഫസറായി ചുമതലകള്‍ വഹിക്കുകയും ചെയ്തു. പിന്നീടുള്ള കാലങ്ങളില്‍ ഗേരിയില്‍ പാസ്റ്ററായി സേവനം ചെയ്യുകയായിരുന്നു. ഗേരിയിലുള്ള പാവങ്ങളുടെയിടയില്‍ സാമൂഹിക സേവനങ്ങളിലും ഏര്‍പ്പിട്ടിരുന്നു. മഹാപണ്ഡിതനായിരുന്ന അദ്ദേഹത്തിന് ആയിരക്കണക്കിന് ശിക്ഷ്യഗണങ്ങള്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുണ്ട്.