ഫാ. ജോസഫ് പുത്തന്‍പുരയ്­ക്കല്‍ ജൂലൈ 22 ന് പ്രസംഗിക്കുന്നു

Newsimg1_40065156
ന്യൂയോര്‍ക്ക്: പ്രശസ്ത വാഗ്മിയും, പ്രഭാഷകനുമായ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്­ക്കല്‍ വെള്ളിയാഴ്ച ജൂലൈ 22 ന് വൈകിട്ട് 7 മണിക്ക്, ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ പ്രസംഗിക്കുന്നു.

വ്യക്തിത്വവികാസം, വ്യക്തിയും സമൂഹവും, കുടുംബബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഫാദര്‍ ജോസെഫിന്റെ പ്രഭാഷണങ്ങള്‍ വളരെ പ്രസിദ്ധമാണ്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഏതു വിഷയത്തെയും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുവാനുള്ള അച്ചന്റെ കഴിവ് പ്രശംസനീയമാണ്.

കലാവേദിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകിട്ട് കൃത്യം 7 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു.