ഫാ. ഡേവീസ് ചിറമേല്‍ അമേരിക്കയില്‍

Newsimg1_76591187Newsimg1_76591187
കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനുമായ ഫാ. ഡേവീസ് ചിറമേല്‍ ഹ്രസ്വസന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുന്നു. നവംബര്‍ ഒമ്പതിന് അമേരിക്കയിലെത്തുന്ന അദ്ദേഹം നവംബര്‍ 19-നു നാട്ടിലേക്ക് മടങ്ങും. കേരളത്തിലെ കിഡ്‌നി രോഗികള്‍ക്കു സഹായഹസ്തവുമായി അമേരിക്കന്‍ മലയാളികള്‍ ആരംഭിച്ച വണ്‍ഡോളര്‍ റവല്യൂഷന്‍ യു.എസ്.എയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ വിവിധ പ്രോഗ്രാമുകളില്‍ അദ്ദേഹം പങ്കെടുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സുനില്‍ തൈമറ്റം (305 776 7752).