ഫാ. നോബി അയ്യനേത്തിന് ഊഷ്മള സ്വീകരണം

09:00am 24/7/2016
– മോഹന്‍ വര്‍ഗീസ്
Newsimg1_97644728
എല്‍മണ്ട്: ജൂലൈ മൂന്നിനു ഞായറാഴ്ച സെന്റ് വിന്‍സെന്റ് ഡി. പോള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് അഭി. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ വി. കുര്‍ബാനയ്ക്കുശേഷം നടന്ന യോഗത്തില്‍ കത്തീഡ്രലിന്റെ പുതിയ വികാരിയായും, അഭിവന്ദ്യ യൗസേബിയോസ് പിതാവിന്റെ സെക്രട്ടറിയായും നിയമിതനായ ഫാ. നോബി അയ്യനേത്തിന് ഊഷ്മള സ്വീകരണം നല്‍കി.

ശുശ്രൂഷകളില്‍ എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു അഭിവന്ദ്യ പിതാവ് ആശംസിച്ചു. നോബി അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഫലദായകമായിത്തീരട്ടെ എന്നു ഇടവക സെക്രട്ടറി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ വൈദീകനായ ഫാ. നോബി ബാലരാമപുരം തെങ്കറക്കോണം ഇടവകയിലെ വികാരിയായും, ബാലരാമപുരം നസ്രത്ത് ഹോം സ്കൂള്‍ മാനേജരായും സേവനം അനുഷ്ഠിച്ചുവരവേയാണ് പുതിയ നിയോഗവുമായി അമേരിക്കയിലെത്തിയത്.