ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാലസില്‍

09:32 am 23/8/2016

മാര്‍ട്ടിന്‍ വിലങ്ങോലില്‍
Newsimg1_79093502
ഡാളസ് : പ്രസിദ്ധ വചനപ്രഘോഷകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, മുരിങ്ങൂര്‍) നയിക്കുന്ന ത്രിദിന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഓഗസ്റ്റ് 26 , 27 , 28 (വെള്ളി ­ ഞായര്‍ ) തീയതികളില്‍ നടത്തപ്പെടുന്നു.

സിസ്റ്റര്‍ തെരേസ വരക്കുളം എഫ്.സി.സി , ഫാ. സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍ വിസി എന്നിവരും ടീമിലുണ്ട്. 26 വെള്ളിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ ആരാധനയും വൈകുന്നേരം ആറിന് വി. കുര്‍ബാനയും തുടര്‍ന്ന് വചന പ്രഘോഷണവും നടക്കും. ശനി , ഞായര്‍ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയുമാണ് ധ്യാനം. ധ്യാനത്തിന് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല.

ധ്യാന ദിവസങ്ങളില്‍ പരിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യ ആരാധനയും, കുമ്പസാരവും രോഗശാന്തി ശുശ്രൂഷയും ആന്തരിക സൗഖ്യ പ്രാര്‍ഥനയും, പരിശുദ്ധ അഭിഷേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് ബേബിസിറ്റിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ധ്യാന ദിവസങ്ങളില്‍ ഉച്ച ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

കരുണയുടെ വര്‍ഷത്തില്‍ നടക്കുന്ന ഈ ധ്യാനത്തില്‍ പങ്കെടുത്തു കൂടുതല്‍ ദൈവാനുഗ്രഹം പ്രാപിപ്പാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ അറിയിച്ചു. വിദൂരങ്ങളില്‍ വരുന്നവര്‍ക്ക് താമസസൗകര്യം ആവശ്യമുണ്ടെങ്കില്‍ ട്രസ്റ്റിമാരുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് : നൈജോ മാത്യു 214 436 9535 ,പോള്‍ ആലപ്പാട്ട് 214 412 9735.