ഫിബാ 2017 ഭാരവാഹികളെ തിരഞ്ഞെടുത്തു

01.38 PM 11/11/2016
fiba
പി.പി. ചെറിയാന്‍
ന്യൂയോര്‍ക്ക്: ഫെല്ലോഷിപ് ഓഫ് ഇന്ത്യന്‍ ബ്രദറല്‍ ഫാമിലീസ് നോര്‍ത്ത് അമേരിക്കാ സംഘടനയുടെ പുതിയ ഭാരവാഹികളായി ഡാനിയേല്‍ ജോണ്‍സണ്‍, ന്യൂയോര്‍ക്ക്(പ്രസിഡന്റ്), രാജന്‍ തോമസ്, ന്യൂയോര്‍ക്ക്(സെക്രട്ടറി), ജിജി വില്യംസ്, അറ്റ്‌ലാന്റ(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ന്യൂയോര്‍ക്ക് ഹെംപ്സ്റ്റഡ് ഇമ്മാനുവേല്‍ ബ്രദറണ്‍ അസംബ്ലിയില്‍ നവം.5ന് ചേര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത്. 2017 ജൂലായ് മാസം ഫിലഡല്‍ഫിയായില്‍ ഫീബാ കോണ്‍ഫ്രന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഇവര്‍ നേതൃത്വം നല്‍കും.
ഇന്ത്യയില്‍ നിന്നും അമേരിക്കകാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയ ബ്രദറണ്‍ വിശ്വാസികളുടെ ആദ്യ കൂട്ടായ്മ 2003 ല്‍ ന്യൂജേഴ്‌സിയിലാണ് ആരംഭിച്ചത്. ആത്മീയ ഉയര്‍ച്ചയ്ക്കുതകുന്ന സെമിനാറുകള്‍, സമ്മേളനങ്ങള്‍ എന്നിവ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു. 2017 ലെ കോണ്‍ഫ്രന്‍സ് വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രസിഡന്റ് ഡാനിയേല്‍ ജോണ്‍സണ്‍ അഭ്യര്‍ത്ഥിച്ചു.