ഫിലാഡല്‍ഫിയയില്‍ സംഗീതസന്ധ്യ

09.14 AM 08-09-2016
unnamed (4)ജോയിച്ചന്‍ പുതുക്കുളം
ഫിലാഡല്‍ഫിയ: പ്രസിദ്ധ സംഗീത ഗ്രൂപ്പായ ഹെവന്‍ലി ബീറ്റ്‌സ് റേഡിയോയുടെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ സംഗീതസന്ധ്യ നടക്കും. സെപ്റ്റംബര്‍ 11-ന് വൈകിട്ട് 5.30-ന് നടക്കുന്ന സംഗീത ശുശ്രൂഷകള്‍ക്ക് പ്രശസ്ത ഗായകരായ മാത്യു ജോണ്‍, സാംസണ്‍ ഹെവന്‍ലി ഫീസ്റ്റ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.
റവ.ഡോ. ജോസ് ജോര്‍ജ്, റവ.ഡോ. സാബു കെ. വര്‍ഗീസ് എന്നിവര്‍ വചനശുശ്രൂഷ നടത്തും. ഫിലഡല്‍ഫിയയിലെ ഗ്രേസ് പെന്തക്കോസ്തല്‍ ചര്‍ച്ചില്‍ (20 ഇ ചര്‍ച്ച് റോഡ്, എക്‌ലിന്‍ പാര്‍ക്ക്, ഫിലാഡല്‍ഫിയ 190277) ആണ് പരിപാടി. ഫോണ്‍: 215 485 2769. ഫിന്നി രാജു, ഹൂസ്റ്റണ്‍ അറിയിച്ചതാണിത്.