ഫിലാഡല്‍ഫിയ എക്ക്യൂമിനിക്കല്‍ കൂട്ടയോട്ടം കിക്കോഫ് നടത്തി

10:24AM 8/8/2016
– ജയ്ശങ്കര്‍ പിള്ള
Newsimg1_64250160
ഫിലാഡല്‍ഫിയ:എക്യൂമിലിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഘ്യത്തില്‍ സെപ്റ്റംബര്‍ 17 നു രാവിലെ 9 മണിമുതല്‍ ഭാവന രഹിതരുടെ പുനരധിവാസത്തിനായി സംഘടിപ്പിക്കുന്ന കൂട്ട ഓട്ടത്തിന്റെ കിക്ക് ഓഫ് ജൂലായ് 31 നു ബെന്‍സേലത്തുള്ള സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെട്ടു.റെവ .ഫാദര്‍ ഷിബു വി മത്തായി ഇടവകയുടെ പേരിലുള്ള $ 1000 ചെക്ക് എക്യൂമിനീക്കല്‍ ട്രെഷറര്‍ ബിജി ജോസഫിന് കൈമാറിക്കൊണ്ട് കിക്കോഫിന്റെ ഉത്ഗാടനം കര്‍മ്മം നിര്‍വഹിച്ചു.

എക്യൂമിനിക്കല്‍ പ്രോഗ്രാമുകളെ പറ്റി ഡാനിയല്‍ തോമസും ,കൂട്ടയോട്ടത്തിന്റെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു കൊണ്ട് അറ്റോര്‍ണി ജോസ് കുന്നേലും സംസാരിച്ചു.

അമേരിക്കന്‍ പ്രവാസികളുടെ സാമ്പത്തിക ഉന്നമനം കൊണ്ടും,സാമ്പത്തിക ഭദ്രതകൊണ്ടും ഇന്ത്യന്‍ പ്രവാസിസമൂഹം മുന്‍പന്തിയില്‍ ആണെന്നും ,പ്രത്യേകിച്ചും മലയാളി സമൂഹം അതില്‍ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നും അദ്ദേഹം വിശ്വാസി സമൂഹത്തെ ഓര്‍മ്മിപ്പിച്ചു.ഇങ്ങനെ ഈ പ്രവാസ മണ്ണില്‍ നമ്മള്‍ സൗഭാഗ്യങ്ങള്‍ അനുഭവിക്കുമ്പോള്‍ യേശുദേവന്‍ കാണിച്ചുതന്ന പങ്കിടലിന്റെ മാതൃക മറ്റുള്ളവരിലേക്ക് എത്തിച്ചുകൊണ്ടു െ്രെകസ്തവ ധര്‍മ്മം നിറവേറ്റേണ്ടതാണ് എന്ന് ഉത്‌­ബോധിപ്പിച്ചു.

അമേരിക്കയില്‍ ഏകദേശം 51600 ഭാവന രഹിതര്‍ ഉണ്ടെന്നും അതില്‍ ഏകദേശം 25000 പേരും ഫിലാഡെല്‍ഫിയ പരിസരത്തു ആണെന്നും അദ്ദേഹം അറിയിച്ചു.അതുകൊണ്ടു തന്നെ ഈ സംരംഭത്തില്‍ എല്ലാവരും പങ്കാളികള്‍ ആക്കണം എന്നും അദ്ദേഹം ഉത്‌­ബോധിപ്പിച്ചു.തുടര്‍ന്ന് നിരവധി പേര് സംഭാവനകള്‍ നല്‍കുകയും സ്‌പോണ്‍സര്‍ ഷിപ്പ് നല്ല സന്നദ്ധതായും അറിയിച്ചു.മത്തായി കോര്‍ എപ്പിസ്‌­കോര്‍പ്പ,ബെന്നി കൊട്ടാരത്തില്‍,സാബു സ്കറിയ,സന്തോഷ് എബ്രഹാം,ജെയി0സ് പീറ്റര്‍ ചെറിയാന്‍ കോശി,സിബി ചെറിയാന്‍ ,കോശി വറുഗീസ് എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.ഇടവക സെക്രട്ടറി മാത്യു കുര്യന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി .

കൂട്ടയോട്ടത്തിന് 1000 പേരെ പ്രതീക്ഷിക്കുന്നു വെന്നും ഇതിനോടകം 500 പേര്‍ രജിസ്റ്റര്‍ ചയ്തു കഴിഞ്ഞു എന്നും ചാരിറ്റി കണ്‍വീനര്‍ ബെന്നി കൊട്ടാരത്തില്‍ പറഞ്ഞു.25 ഡോളര്‍ ആണ് രജിസ്‌­ട്രേഷന്‍ ഫീസ്.രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം പേര് രജിസ്റ്റര്‍ ചെയ്യണം എന്ന് പി ആര്‍ ഒ സന്തോഷ് എബ്രഹാം അറിയിച്ചു.

റിപ്പോര്‍ട്ട്: സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ)