ഫിലാഡല്‍ഫിയ പോലീസ് സാമൂഹ്യ സുരക്ഷാ സമ്മേളനം സംഘടിപ്പിച്ചു

08:02 pm 14/10/2016

– ജോബി ജോര്‍ജ്­
Newsimg1_32556054
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ പോലീസ് വകുപ്പ് ഇന്ത്യന്‍ സമൂഹത്തിനായി സുരക്ഷിതത്വം ഉറപ്പാക്കാന്‍ പ്രത്യേക സമ്മേളനം നടത്തി. ഒക്ടോബര്‍ 5 ബുധന്‍ അതിഥി റസ്‌­റ്റോറന്റില്‍ ചീഫ് ഇന്‍സ്‌­പെക്ടര്‍ സിന്ത്യ ഡോര്‍സിയുടെ നേതൃത്വത്തില്‍ സെവന്‍ത്ത് ഡിസ്ട്രിക്റ്റ് ക്യാപ്റ്റന്‍ മൈക്കിള്‍ ഗ്രോമിലി, സെക്കന്റ് ഡിസ്ട്രിക്റ്റ് ക്യാപ്റ്റന്‍ ടോം മക്ലീന്‍, ഫിഫ്റ്റീന്‍ത് ഡിസ്ട്രിക്റ്റ് ക്യാപ്റ്റന്‍ ആന്റണി ലുക്ക, കമ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ റിച്ചര്‍ഡ് സൈമണ്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവരില്‍ വളരെയധികം പേര്‍ സമൂഹം വിവിധ സന്ദര്‍ഭങ്ങളില്‍ വംശീയ നിക്ഷേപത്തിനും വിവേചനത്തിനും ഇരയാകുന്ന ദുരന്ത അനുഭവങ്ങള്‍ വിവരിച്ചു. ഭവനഭേദനം, മോഷണം, പിടിച്ചുപറി, അക്രമണങ്ങള്‍ക്ക് വിധേയരാകുമ്പോള്‍ പോലീസിന്റെ സഹായം തേടാന്‍ വിമുഖത കാട്ടുന്നത് കുറ്റവാളികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന സമീപനമാണെന്ന് ചീഫ് ഇന്‍സ്‌­പെക്ടര്‍ ചൂണ്ടിക്കാട്ടി.

കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവാതിരിക്കാന്‍ നികവധി സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ മീറ്റിംഗില്‍ വിശദീകരിച്ചു.ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്ന ദുരനുഭവങ്ങള്‍, സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന പീഡണങ്ങള്‍ ഇവ തുറന്നു പറയാനുള്ള വേദിയായി മാറി എന്ന് ബൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

അറ്റോര്‍ണി ജോസ്­കുന്നേല്‍, ജോസഫ് തോമസ്, ജോ ചെറിയാന്‍, സജി കുറിക്കുറ്റി, ജോര്‍ജ് ഓലിക്കല്‍, ജീമോന്‍ ജോര്‍ജ്, രാജന്‍ സാമുവല്‍, സജീവ് ശങ്കരത്തില്‍, പീലിപ്പോസ് ചെറിയാന്‍ തുടങ്ങി ധാരാളം പേര്‍ പങ്കെടുത്തു.ഇത്തരം മീറ്റിംഗുകള്‍ എല്ലാ മൂന്നുമാസത്തിലും സംഘടിപ്പിക്കുമെന്ന് സംഘാടകരായ സുധ കര്‍ത്ത, അലക്‌­സ് തോമസ്, ജോബി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.സമൂഹത്തില്‍ പ്രയോജനപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ അഭിനന്ദിക്കാന്‍ ചീഫ് ഇന്‍സ്‌­പെക്ടര്‍ സിന്ത്യ ഡോര്‍സ് (Cynthia Dorsey) മറന്നില്ല.