ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്റെ ഗുരു ജയന്തിയും ഓണാഘോഷവും ചരിത്രവിജയമായി

09;09 pm 28/9/2016

– മാര്‍ട്ടിന്‍ വിലങ്ങോലില്‍
Newsimg1_97014662
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ശ്രീനാരായണ അസ്സോസിയേഷന്റെ ആഭിമുഖ്യയത്തില്‍ 162 ആമത് ശ്രീ നാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടുകൂടി ആഘോഷിച്ചു. പരിപാടികളുടെ കേളികൊട്ട് തുകിലുണര്‍ത്തായി സമാരംഭിച്ച ഘോഷയാത്രയില്‍ കേരളീയ വസ്ത്രം അണിഞ്ഞു താലപ്പൊലി ഏന്തിയ വനിതകള്‍, വാദ്യമേളങ്ങള്‍ , പീതപതാകകള്‍, മുത്തുക്കുടകള്‍, കസവ്‌­വേഷ്ടി അണിഞ്ഞ പുരുഷ സമൂഹം എന്നിവയുടെ അകമ്പടിയോടെ ഗുരുദേവ ചിത്രം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സമാപിച്ചത് ആഘോഷം നടക്കുന്ന ട്രിനിറ്റി ഹാളില്‍ ഒരുക്കിയ വര്‍ണ്ണ മനോഹരമായ അത്തപ്പൂ സവിധത്തിലാണ്.

തുടര്‍ന്ന് പ്രസിഡണ്ട് ശ്രീനിവാസന്‍ ശ്രീധരന്‍െറ അധ്യക്ഷധയില്‍ നടന്ന ജയന്തി ഓണം സാംസ്­കാരിക സമ്മേളനം ബോധിതീര്‍ത്ഥ സ്വാമികള്‍ ഉത്ഘടനം ചെയ്തു. ചീഫ് ഗസ്റ്റ്ആയി പങ്കെടുത്ത ഡിസ്­ട്രിക് ജഡ്ജ് ഹോണ്‍. ഹാരി ജെ. കെ മുഖ്യ പ്രഭാഷണം നടത്തി. പിന്നീട് പ്രൊഫ. കോശി തലക്കല്‍, ഡോ . നിഷ പിള്ള എന്നിവര്‍ നടത്തിയ പ്രസംഗങ്ങള്‍ അതീവ ശ്രദ്ധേയമായിരുന്നു. മറ്റുസ്‌റ്റേറ്റ്കളില്‍ നിന്നെത്തിയ സംഘടനാ ഭാരവാഹികള്‍, ഫിലാഡല്‍ഫിയ ശ്രീനാരായണ അസ്സോസ്സിയേഷന്‍ അംഗങ്ങള്‍ മുതല്‍ പേരുടെ പ്രസംഗങ്ങള്‍ തുടര്‍ന്ന് നടന്നു. സമ്മേളനാനന്തരം നടന്ന വിഭവസമൃദ്ധമായ ഓണസദ്യ വാഴയിലയില്‍ വിളമ്പിയത്, കേരളീയ സദ്യവട്ടത്തിന്റെ പാരമ്പര്യ നേര്‍പെരുമ അതിന്‍റെ സമസ്തത ഊഷ്മളതയോടും കൂടി അനുഭവവേദ്യമായി. ഉച്ചക്ക് ശേഷം നടന്ന വിവിധ കലാപരിപാടികള്‍ക്ക്­ മിഴിവും മികവുമേകിയതു സര്‍വ്വാഭരണ വിഭൂഷിതനായി ഓണച്ചമയം, കഥകളിച്ചമയങ്ങള്‍, പലതരം വേഷച്ചാര്‍ത്തോടെ പ്രേത്യക്ഷരായ അനുചരവൃന്ദം മുതലായവയാല്‍ പരിസേവിതനായി എഴുന്നള്ളിവന്ന മാവേലിത്തമ്പുരാന്റെ ദര്‍ശന സുകൃതത്തോടെയാണ്­.

തിരുവാതിര, പലതരം ശാസ്ത്രീയ നൃത്തരൂപങ്ങള്‍, ശ്രീനാരായണ അസ്സോസ്സിയേഷന്‍ അംഗങ്ങളായ ബാലികമാര്‍ അവതരിപ്പിച്ച ക്ലാസ്സിക്കല്‍ ഡാന്‍സുകള്‍, മറ്റ് സിനിമാറ്റിക് ഡാന്‍സുകള്‍, സിനിമ പിന്നണി ഗായകരായ കാര്‍ത്തിക, ശബരിനാഥ് എന്നിവരുടെ ഗാനമേള എന്നിവ പിന്നീട് നടന്നു. തുടര്‍ന്ന് പ്രമുഖ ആര്‍ട്ടിസ്‌റ് മോഹന്‍ പ്ലാവിള അവതരിപ്പിച്ച ശ്രീ നാരായണ ചരിതം കഥകളി കാണികളുടെ പ്രശംസക്ക് പാത്രീഭൂതമായി. ആദ്യാവസാനം പരിപാടികളില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും അത്യന്തം വിനോദകരമായ ഒരു അവിസ്മരണീയ കലാസന്ധ്യ സമ്മാനിച്ച ഫിലാഡല്‍ഫിയ ശ്രീനാരായണ അസ്സോസ്സിയേഷന്‍ ഭാരവാഹികളെ ഏവരും മുക്തകണ്ഠം പ്രശംസിച്ചു.

പ്രസിഡണ്ട് ശ്രീനിവാസന്‍ ശ്രീധരന്‍, ജനറല്‍ സെക്രട്ടറി ഡോ. ജെയ്‌­മോള്‍ ശ്രീധര്‍, ട്രഷറര്‍ മ്യൂണിക് ഭാസ്കര്‍ എന്നിവര്‍ അടങ്ങുന്ന ടീം ആണ് പരിപാടികള്‍ സംവിധാനം ചെയ്തതും നേതൃത്വം വഹിച്ചതും.