ഫിലാഡല്‍ഫിയ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ കൊണ്ടാടി

09:52am 11/7/2016

Newsimg1_29398866
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി (St. Thomas Malankara Orthodox Church of India, Inc, 5420 N Mancher st) പെരുന്നാള്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്ക് റവ.ഫാ. എബി പൗലോസ് നേതൃത്വം നല്‍കുകയും, കുര്‍ബാനയ്ക്കുശേഷം നടത്തപ്പെട്ട റാസയില്‍ പള്ളി വികാരി റവ.ഫാ. ജോണ്‍ കുഞ്ഞുകുഞ്ഞും അനേകം വിശ്വാസികളും പങ്കെടുത്തു.

ഭക്തിനിര്‍ഭരമായ റാസയ്ക്കും, നേര്‍ച്ച സദ്യയ്ക്കും ശേഷം പെരുന്നാള്‍ സമംഗളം സമാപിച്ചു.