ഫിലിപ്പൈന്‍സില്‍ സ്‌ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു

philipines_0209
ഫിലിപ്പൈന്‍ നഗരമായ ദാവോയിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ദാവോയിലെ മുന്തിയ ഹോട്ടലുകളില്‍ ഒന്നിലാണ് സ്‌ഫോടനമുണ്ടായത്. വിനോസഞ്ചാരികളും വ്യവസായികളും അടക്കം നിരവധി ആളുകള്‍ ഇവിടെ മുറിയെടുത്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഫിലിപ്പൈന്‍ പ്രസിഡന്റ് ദുടേര്‍ട്ടെയുടെ ജന്മസ്ഥലമാണ് ദാവോ. എന്നാല്‍ അദ്ദേഹം സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനസ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.