ഫെഡറേഷന്‍ കപ്പ്‌ ഇന്നുമുതല്‍

01:04pm 30/4/2016
download (6)
ഐസ്വാള്‍: ഏഷ്യയിലെ തന്നെ പ്രധാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിായ ഫെഡറേഷന്‍ കപ്പിന്‌ ഇന്നു മിസോറാമിലെ ഐസ്വാളില്‍ തുടക്കമാകും.
ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളും ഐലീഗ്‌ ചാമ്പ്യന്മാരുമായ ബാംഗ്ലൂര്‍ എഫ്‌.സി. ഐസ്വാള്‍ എഫ്‌.സിയെ നേരിടും.
കഴിഞ്ഞാഴ്‌ച ഐ ലീഗ്‌ കിരീടം ഉയര്‍ത്തിയ ബാംഗ്ലൂരിന്‌ ഐ ലീഗില്‍ നിന്ന്‌ തരംതാഴ്‌ത്തപ്പെട്ട ഐസ്വാള്‍ എഫ്‌.സി. തക്ക എതിരാളികളേയല്ല. അതിനാല്‍ തന്നെ ഇദ്‌ഘാടന മത്സരത്തില്‍ ഗോള്‍മഴ പെയ്യിച്ച്‌ വിജയത്തുടക്കം നേടാനാണ്‌ ബാംഗ്ലൂരിന്റെ ശ്രമം.
എട്ടു ടീമുകളാണ്‌ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്‌. ബാംഗ്ലൂരിന്‌ പുറമേ, ഏറ്റവും കൂടുതല്‍ തവണ കിരീടമുയര്‍ത്തിയിട്ടുള്ള മോഹന്‍ ബഗാന്‍, ഈസ്‌റ്റ് ബംഗാള്‍, സാല്‍ഗോക്കര്‍, ഷില്ലോങ്‌ ലജോങ്‌ എഫ്‌.സി, സ്‌പോര്‍ട്ടിങ്‌ ഗോവ, മുംബൈ എഫ്‌.സി. എന്നിവരാണ്‌ മറ്റു പ്രധാന ടീമുകള്‍.