11:28AM 27/6/2016
ആര്‍ ജ്യോതിലക്ഷമി
സൗഹൃദം പലപ്പോഴും അങ്ങെനെയാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകാന്‍ കൊതിക്കും. നീ തൊടുത്തുവിട്ട ബാണങ്ങള്‍ പലരിലും കൗതുകമായി ചെന്നുതറച്ചു, പക്ഷേ നിന്റെ പിന്മുറക്കാരനായ എന്നില്‍ നൂതനമായ സാങ്കേതികളുടെ കൂട്ട് വര്‍ദ്ധിച്ചതു കൊണ്ടാകാം ജനംസമക്ഷം എന്നിലേക്ക് പ്രവേശിച്ചത്. അംഗസംഖ്യ വര്‍ദ്ധിച്ചതും നിനച്ചിരിക്കാതെയായിരുന്നു എന്റെ വളര്‍ച്ചയുടെ കടുന്നുവരവും. ഏതു സംഭൃമത്തിനും തുടക്കം കുറിക്കുകയെന്നത് പ്രയാസമാണ്, ആഗോളതരത്തില്‍ നീ തുടമിട്ടത് ചില്ലറയാല്ലാ. അതുകൊണ്ട് എന്നും നീ തയൊണ് എന്റെ ഗുരുസ്ഥാനത്തു.
കാലമുണ്ടായ കാലം മുതല്‍കെ ലോകം ആഗ്രഹിക്കുന്നത് ഒന്നേയുളളു , പരിഷ്‌ക്കാരങ്ങള്‍. ആ പരിഷ്‌ക്കാരങ്ങളില്‍ കൂട്ട് പിടിച്ച് മുന്നോട്ട് ഓടുന്ന ലോകത്തിനു ഇന്നലെകളില്‍ നീ ചെയ്യത സേവനവും , നിന്നില്‍ നിന്നും ഇന്നു എന്നിലേക്ക് കൈവന്ന മാറ്റവും, നാളെ എന്നി നിന്നും മറ്റാരുടെയെങ്കിലും കൈകളിലേക്ക് എത്തി ചേരാന്‍ പോകുന്ന സേവനങ്ങളും സംഭവബഹുലം തന്നെ. സ്വരം നന്നായിരിക്കുമ്പോളെ പാട്ടു നിര്‍ത്തുക എന്ന പഴമൊഴിയൊട് നിന്നെ ഉപമിക്കാനാണ് ഞാന്‍ അഗ്രഹിക്കുന്നതു. ഓര്‍മകളിലെ ഏതോ ഒരു ഓരത്ത് ഓര്‍ക്കുട്ട് മാറുമ്പോള്‍ ചിലരിലെക്കിലും ദുഖത്തിന്റെ ഒരിറ്റു പൊഴിഞ്ഞെന്നിരിക്കാം. കാരണം അനേകം മനുഷ്യരില്‍ സൗഹൃദവും, സന്തോഷവുമായ നിരവധി നിമിഷങ്ങള്‍ നീ സൃഷട്ട്ച്ചിട്ടുണ്ട് .അതൊന്നും ഇനി ആരും കാണാത്ത ഓരത്ത് മാത്രമായി ഒതുങ്ങുന്നുണ്ടാവാം.. നിന്നെ മാത്രം ആശ്രയിച്ച ആളുകള്‍ ഉണ്ടായേക്കാം, നിന്റെ ഈ ഒതുക്കം അവര്‍ക്ക് തീരാനഷ്ട്ടവും വേദനാജനകവുമാണ്. അതുകൊണ്ട് അവര്‍ എന്നെ തേടി വരും എന്നും പ്രതീക്ഷിക്കാം.
പോയ കാലഘട്ടങ്ങളില്‍ ഓക്കുട്ട് എന്ന പേര് പലര്‍ക്കും ഹരം പകരുന്നവയായിരുന്നു. പല അതിരുകളും മായിച്ചുകളഞ്ഞാണ് നി ഇവിടെ പിറുന്ന വീണതു. അന്നു വലിയ ഒരു ജനവലയത്തിലായിരിന്നു നീ. മാറ്റം തേടി പോകാന്‍ കൊതിക്കു ലോകത്തിനു നിന്റെ അടുത്ത തലമുറക്കാരനയ എന്നെ സ്വീകരിക്കാന്‍ അധികനാള്‍ വേണ്ടി വരില്ലാ… അറിയാനും അറിയിക്കാനുമുളളതും നല്‍കിയിട്ടാണ് നീ യാത്രയായതു. എന്റെ കരങ്ങളില്‍ ഇന്നു ഈ സമൂഹം ഭദ്രമാണെന്ന് നിന്നിലുളള വിശ്വാസത്തെ ഞാന്‍ അത്യാദരവോടുകൂടി വണങ്ങുന്നു. അതുകൊണ്ട് ഞാന്‍ എന്ന സമൂഹം ഉളളടത്തോളം കാലം എന്നിലെ നിനക്ക് മരണമില്ലാ. ഈ യാത്ര ദീര്‍ഘനാളത്തെ ഒരു വിശ്രമം എന്നു മാത്രം കരുതുക , കാരണം ആ വിശ്രമകാലങ്ങളിലേക്കുളള എന്റെ യാത്രയും വിദൂരമാല്ലാ.. ലോകിലെ തന്നെ ഏവും അംഗസംഖ്യയുളള ഇടം എന്ന മുഖവരയിലൂടെയാണ് ഇന്നു എന്റെ സഞ്ചാരം. ഈ കടന്നുപോയ പാതകള്‍ ഞാന്‍ തേടി പോയതല്ലാ ഒരു തരത്തില്‍ എന്നിലേക്ക് എത്തിപ്പെട്ടവയാണ്. അതുകൊണ്ട് തന്നെ കാലം ചെല്ലും തോറും എന്റെ ശവദാഹത്തിനു സാക്ഷ്യം വഹിക്കാനും ഉണ്ടാകും അനേകം പേര്‍.
ഈ സമൂഹം നിനക്ക് അംഗീകാരങ്ങളും സ്‌നേഹപുഷ്പ്പങ്ങളും നല്‍കി ആദരിക്കുന്നു. നീ വെട്ടി തെളിച്ചു വിട്ട പാതയിലൂടെ ഉയര്‍ന്നുവന്ന ഒരു പുകൊടിയായ ഞാന്‍ എല്ലാ ആദരവുകളോടും സ്‌നേഹബാഷ്‌ളോടു കൂടിയും നിന്നെ അനുശോചിക്കുന്നു. അകാലങ്ങളിലെ ആഴങ്ങളിലേക്ക് ഇറങ്ങി പോയാലും നിന്റെ നാമം എന്നും ഈ സമൂഹത്തില്‍ നിലനില്‍ക്കും.