ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍

10.11 AM 28-07-2016

C38T7B Illustrative image of the Facebook website.

C38T7B Illustrative image of the Facebook website.


ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. വരാപ്പുഴ ഒളനാട് പൂക്കോട് ഗൗതം(21)നെയാണ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം പട്ടം സ്വദേശിനി സെന്‍ട്രല്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു. ജനുവരിയില്‍ കന്യാകുമാരിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.