ഫെല്‍പ്‌സിന് ഒളിമ്പിക്‌സില്‍ 19ാം- സ്വര്‍ണം

11:00AM 8/8/2016
phelps1
റിയോ ഡി ഷാനെയ്‌റോ: നീന്തല്‍ കുളത്തിലെ സുവര്‍ണ മത്സ്യം മൈക്കല്‍ ഫെല്‍പ്‌സിന് ഒളിമ്പിക്‌സില്‍ 19-ാം സ്വര്‍ണം. റിയോ ഒളിമ്പിക്‌സ് നീന്തലില്‍ പുരുഷന്മാരുടെ 4 X 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേയില്‍ മൈക്കില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട യുഎസ് ടീം സ്വര്‍ണം നേടിയതോടെയാണ് താരത്തിന്റെ സ്വര്‍ണ നേട്ടം ഉയര്‍ന്നത്.

ഫെല്‍പ്‌സിനൊപ്പം റയാന്‍, ഹെല്‍ഡ്, നഥാന്‍ അഡ്രിയാന്‍, കലേബ് ഡ്രെസല്‍ എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. 3:09.92 മിനിറ്റിലാണ് യുഎസ് ഫിനിഷ് ചെയ്തത്. അമേരിക്ക സ്വര്‍ണം നേടിയപ്പോള്‍ ഫ്രാന്‍സ് രണ്ടാമതും ഓസ്‌ട്രേലിയ മൂന്നാമതും എത്തി.