ഫെല്‍പ്‌സ് പിന്നെയും സ്വര്‍ണം നേടി.

10:10 am 12/8/2016
download (7)

റിയോ ഡി ഷാനെറോ: ഇത് ലോകത്തിനു നേരത്തെ അറിയാമായിരുന്നു . ഫെല്‍പ്‌സ് വീണ്ടും സ്വര്‍ണം നേടി. നീന്തല്‍ കുളത്തില്‍ തനിക്ക് പകരക്കാരനില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ട് അമേരിക്കയുടെ നീന്തല്‍ താരം മൈക്കില്‍ ഫെല്‍പ്‌സ് ഇന്നു നടന്ന 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലിയിലും സ്വര്‍ണം നേടി. ഇത്തവണ എതിരാളികളെ ഏറെ ദൂരം പിന്നിലാക്കിയാണ് ഫെല്‍പ്‌സ് നീന്തിക്കയറിയത്. റിയോയിലെ നാലാമത്തെയും ഒളിമ്പിക്‌സുകളിലാകെ 22 സ്വര്‍ണമാണ് ഫെല്‍പ്‌സ് കരസ്ഥമാക്കിയത്. ആകെ ഒളിമ്പിക് മെഡലുകള്‍ 26 ആക്കാനും ഫെല്‍പ്‌സിനായി. 22 സ്വര്‍ണവും 2 വെള്ളിയും 2 വെങ്കലവുമാണ് ഇതുവരെ ഫെല്‍പ്‌സ് നേടിയെട്ടുത്.
ഇതോടെ കൂടുതല്‍ വ്യക്തിഗത സ്വര്‍ണമെന്ന നേട്ടവും ഫെല്‍പ്‌സിനു സ്വന്തമായി. 13 വ്യക്തിഗത സ്വര്‍ണങ്ങളാണ് ഫെല്‍പ്‌സ് നേടിയത്. 2168 വര്‍ഷം പഴക്കം ചെന്ന റിക്കാര്‍ഡാണ് ഫെല്‍പ്‌സിനു മുന്നില്‍ തകര്‍ന്നു വീണത്. ബിസി 152ല്‍ ലിയോണോഡിസ് സ്ഥാപിച്ച റെക്കോര്‍ഡാണ് ഫെല്‍പസിന്റെ സ്വര്‍ണ വേട്ടയ്ക്കിടെ തകര്‍ന്നു വീണത്.