ഫേസ്ബുക്കിലെ വിമര്‍ശനം: മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

08:40 am 27/11/2016

images (5)
കാവ്യാ മാധവന്‍ തനിക്ക് സഹോദരിയെപ്പോലെയാണെന്നും മഞ്ജു വാര്യരുടെ തിരിച്ചുവരവില്‍ പിന്തുണനല്‍കിയ ആളാണെന്നും കുഞ്ചാക്കോ ബോബന്‍. കാവ്യക്കും ദിലീപിനും വിവാഹആശംസകള്‍ നേര്‍‌ന്നതിന് ദുര്‍വ്യാഖ്യാനിച്ചത് മോശമായിപ്പോയെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കാവ്യക്കും ദിലീപിനും ഫേസ്ബുക്കില്‍ വിവാഹ ആശംസകള്‍ നേര്‍ന്ന കുഞ്ചാക്കോ ബോബനെതിരെ സോഷ്യല്‍ മീഡിയില്‍ ആരാധകര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്നാണ് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലൂടെ തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയത്.
കാവ്യയ്ക്കും ദിലീപിനും താന്‍ നേര്‍ന്ന വിവാഹാശംസയെ മനസ്സിലാക്കാതെയും ദുര്‍വ്യാഖ്യാനിച്ചതും മോശമായിപ്പോയി. എന്റെയും എന്റെ കുടുംബത്തിന്റിന്റെയും സുഹൃത്തുക്കളാണ് ഇവരെല്ലാം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മഞ്ജുവാര്യരുടെ തിരിച്ചുവരവിന് ഞാന്‍ അവര്‍ക്കൊപ്പം നിന്നത് എങ്ങിനെയാണെന്ന് മഞ്ജുവിന് അറിയാം. ഇതില്‍ ആര്‍ക്കും എന്തും പറയുകയോ എഴുതുകയോ ചെയ്യാം. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് മഞ്ജുവിനെ ഒഴികെ ആരെയും ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമില്ല -കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പറയുന്നു.
എനിക്കും എന്റെ കുടുംബത്തിനും കാവ്യ ഒരു സുഹൃത്തോ സഹോദരിയുടെ സ്ഥാനത്തിനോ മുകളിലോ ഒക്കെ ആണ്. ദിലീപും അങ്ങിനെ തന്നെ. വര്‍ഷങ്ങളായി അറിയാവുന്ന ഒരാള്‍ക്ക് താന്‍ നല്ല കുടുംബജീവിതം ആശംസിക്കുക മാത്രമാണ് ചെയ്തത്. അവരുടെ വ്യക്തിജീവിതമോ സ്വകാര്യജീവിതമോ ചോദിക്കുകയോ അതിലേക്ക് കടന്നുകയറുകയോ ഒരിക്കലും ചെയ്തിട്ടില്ല. അതിന് താല്‍പ്പര്യവുമില്ല- കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പറയുന്നു.