ഫൈസാബാദ് എക്സ്പ്രസ് പാളംതെറ്റി; 50ഒാളം പേർക്ക് പരിക്ക്

11:29am 02/05/2016
download (1)
ന്യൂഡൽഹി: ഡൽഹി-ഫൈസാബാദ് എക്സ്പ്രസ് പാളം തെറ്റി. 50ഒാളം പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ ഒരു മണിയോടെ ഉത്തർപ്രദേശിലെ ഹാപുരിലായിരുന്നു അപകടം. എക്സ് പ്രസിന്‍റെ നാല് എ.സി കോച്ചുകളും രണ്ട് സ്ലീപ്പർ കോച്ചുകളും അടക്കം ഏഴ് കോച്ചുകളാണ് പാളം തെറ്റിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

പരിക്കേറ്റവരെ ബസുകളിൽ മീററ്റ്, ഗാസിയാബാദ്, ഹാപുർ എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ചു. മെഡിക്കൽ, രക്ഷാസംഘങ്ങളെ സ്ഥലത്ത് എത്തിയതായി വടക്കൻ റെയിൽവേ വക്താവ് നീരജ് ശർമ അറി‍യിച്ചു. കൂടാതെ റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

ഗാർഹ്മുകേശ്വർ-കാൻകതെർ സ്റ്റേഷനുകൾക്ക് മധ്യേയാണ് സംഭവം. അപകടത്തെ തുടർന്ന് ‍ഡൽഹി-മൊറാദാബാദ് പാതയിൽ ഗതാഗതം സ്തംഭിച്ചു.