ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരായി മോഡി ജേക്കബ്, പി ആന്‍ഡ്രൂസ് കുന്നുപറബില്‍, ജെയ്‌മോന്‍ നന്തികാട്ട്, മാത്യു ഉമ്മന്‍ എന്നിവരെ തെരഞ്ഞെടുത്തു

08:55am 25/4/2016

ശീകുമര്‍ ഉണ്ണിത്താന്‍
Newsimg1_99217840
ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ മാരായി മോഡി ജേക്കബ്, പി ആന്‍ഡ്രൂസ് കുന്നുപറബില്‍, ജെയ്‌മോന്‍ നന്തികാട്ട്, മാത്യു ഉമ്മന്‍ എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കാക്കാട്ട് എന്നിവര്‍ അറിയിച്ചു.

2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു.

നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട മോഡി ജേക്കബ്, പി അണ്ട്രുസ് കുന്നുപറബില്‍,
ജൈമോന്‍ നന്തികാട്ട്, മാത്യു ഉമ്മന്‍ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

ഫിലഡല്‍ഫിയായിലെ സാമൂഹ്യ സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ അറിയപ്പെടുന്ന സംഘാടകനാണ് മോഡി ജേക്കബ്. മലയാളി അസ്സോസിയേഷന്‍ പമ്പയുടെ മുന്‍ പ്രസിഡന്റ്, സെക്രട്ടറി , കേരള ട്രൈസ്റ്റേറ്റ് ഫോറം സെക്രട്ടറി, സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയ ട്രസ്റ്റീ, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് 2010 ലെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള മോഡി, മികച്ച വക്മി കുടെയാണ്.

ന്യൂ യൊര്‍കിലെ കല, സഹിത്യ, സാമൂഹ്യ സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ അറിയപ്പെടുന്ന സംഘാടകനാണ് പി ആന്‍ഡ്രൂസ് കുന്നുപറബില്‍. കേരള കള്‍ച്ചറള്‍ അസോസിഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രഷര്‍, സെക്രട്ടറി , പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആന്‍ഡ്രൂസ്് ന്യൂ യൊര്‍കിലെ അറിയപ്പെടുന്ന ഒരു സാമുഖ്യ പ്രവര്‍ത്തകനാണ്.