ഫൊക്കാന ഇന്റര്‍നാഷണല്‍ മലയാളം സിനി അവാര്‍ഡിനു വോട്ട് അവസാന ഘട്ടത്തിലേക്ക്

08:35am 27/4/2016
Newsimg1_69200728
ടൊറന്റോ: ജൂലൈ 1 മുതല്‍ 4 വരെ ടൊറന്റോയില്‍ വച്ചു നടക്കുന്ന ഫൊക്കാനയുടെ പതിനേഴാമത് കണ്‍വന്‍ഷന്റെ പ്രധാന കലാപരിപാടിയായ ഫിംകാ അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 28-നു 10 മണിക്കായിരിക്കുമെന്നു എന്റര്‍ടൈന്‍മെന്റ് ചെയര്‍മാന്‍ ബിജു കട്ടത്തറ അറിയിച്ചു.

വോട്ടെടുപ്പ് ആരംഭിച്ച് കുറച്ചു ദിവസങ്ങള്‍ കൊണ്ട് വളരെയധികം ആള്‍ക്കാര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു.. ഇനിയും ആരെങ്കിലും വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉടന്‍തന്നെ വോട്ട് രേഖപ്പെടുത്തണം.

നിങ്ങള്‍ നല്‍കിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ ജൂലൈ രണ്ടാം തീയതി അവാര്‍ഡ് നിശയില്‍ പ്രഖ്യാപിക്കുമെന്നു പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്, എന്റര്‍ടൈന്‍മെന്റ് ചെയര്‍ ബിജു കട്ടത്തറ എന്നിവര്‍ അറിയിച്ചു.