ഫൊക്കാന കണ്‍വന്‍ഷന്‍ കൊഴുപ്പിക്കാന്‍ രാജേഷും പേളിയും എത്തുന്നു

02:20pm 26/4/2016

ജോയിച്ചന്‍ പുതുക്കുളം
fokana_peli
ടൊറന്റോ: ജൂലൈ 1 മുതല്‍ 4 വരെ ടൊറന്റോയില്‍ വച്ചു നടക്കുന്ന ഫൊക്കാനയുടെ പതിനേഴാമത് കണ്‍വന്‍ഷന്റെ പ്രധാന കലാപരിപാടികളായ സ്റ്റാര്‍സിംഗര്‍, ഫിംകാ അവാര്‍ഡ് നൈറ്റ്, മലയാളി മങ്ക, മിസ് മലയാളി തുടങ്ങിയവയുടെ അവതാരകരായി മലയാളത്തിലെ രണ്ട് പ്രധാന അവതാരകരായ രാജേഷ് കേശവും, പേര്‍ലി മാനിയും എത്തുന്നു.

മലയാള സിനിമാരംഗത്തെ പ്രശസ്തനായ അവതാരകന്‍ രാജേഷ് കേശവ് ഉജാല ഏഷ്യാനെറ്റ്, ഇപാ, ഫിലിംഫെയര്‍ അവാര്‍ഡുകളും, മലയാളത്തിന്റെ വിവിധ ചാനലുകളില്‍ നിരവധി ഷോകളും അവതരിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. ടൊറന്റോ മലയാളി സമാജത്തിന്റെ മിസ് മലയാളിയുടെ അവതാരകനായിരുന്ന രാജേഷ് ടൊറന്റോ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന വ്യക്തിയുമാണ്.

മഴവില്‍ മനോരമയുടെ പോപ്പുലര്‍ ഷോ ആയ ഡി ഫോര്‍ ഡാന്‍സിന്റെ അവതാരകയായ പേര്‍ലി മാനി മലയാളത്തിലെ വിവിധ ചാനലുകളുടെ അവര്‍ഡുകളുടെ അവതാരകയായി പേരെടുത്ത വ്യക്തിയാണ്.

ഈ രണ്ടുപേരുടേയും വരവ് ഫൊക്കാന കണ്‍വന്‍ഷന് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നു പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ,. ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്, എന്റര്‍ടൈന്‍മെന്റ് ചെയര്‍ ബിജു കട്ടത്തറ എന്നിവര്‍ അറിയിച്ചു.