ഫൊക്കാന തെരഞ്ഞെടുപ്പ്; ഡോ: മാമന്‍ സി ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം

09:25 am 21/10/2016
Newsimg1_95827363
ഫൊക്കാന തെരഞ്ഞെടുപ്പ് വിജയകരമായി നടന്നതില്‍ ഫൊക്കാനയുടെ മുന്‍ സെക്രട്ടറി ഡോ. മാമന്‍ സി ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം ആയിരുന്നു. ഫൊക്കാനയുടെ ഫിലാഡല്‍ഫിയയില്‍ നടന്ന തെരഞ്ഞെടുപ്പ്, കാനഡാ കണ്‍വന്‍ഷന്റെ അവസാന നിമിഷം നടക്കാനിരുന്ന തെരഞ്ഞെടുപ്പിന് സമയക്കുറവ് കൊണ്ട് ഇലക്ഷന്‍ നടക്കാതെ വന്നപ്പോള്‍, ഇലക്ഷന്‍ ഒഴിവാക്കിക്കൊണ്ട് ഒരു സമവായത്തിലൂടെ പോകുന്നതിനു വേണ്ടി മുന്‍ സെക്രട്ടറി മാമന്‍ സി ജേക്കബ്‌ന്റെ നേതൃത്തത്തില്‍ മുന്‍ പ്രസിഡന്റ്മാരെ ഉള്‍പ്പെടുത്തി പന്ത്രണ്ടു അംഗ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ശ്രീ. മാമന്‍ സി ജേക്കബ് ചെയര്‍മാന്‍ ആയുള്ള ഈ കമ്മറ്റി യുടെ പ്രവര്‍ത്തനം വളരെ അധികം പ്രശംസ പിടിച്ചുപറ്റിയ ഒരു കാര്യം ആണ്. ഈ കമ്മറ്റിയുടെ പ്രവര്‍ത്തനം മൂലം ഫൊക്കാനായിലെ ചേരിതിരിവ് ഒരു പരിധി വരെ ഒഴിവാക്കാനും ക്രിയാന്മകമായ ഒരു ഇലക്ഷന്‍ നടത്തുന്നതിന് കാരണം ആയി തീരുകയും ചെയ്തു. ഫൊക്കാനയെ സ്‌നേഹിക്കുന്നവരും, ഫൊക്കാനയെ അമേരിക്കന്‍ മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട സംഘടനയായി വളര്‍ത്തിക്കൊണ്ടു വരുവാന്‍ മാമന്‍ സി ജേക്കബിനെ പോലെ ഉള്ള നേതാക്കന്മാരുടെ പ്രവര്‍ത്തനങ്ങള്‍ ശഌഘനീയമാണ്. ഫൊക്കാനയുടെ പ്രതിസന്ധി നേരങ്ങളില്‍ മുന്‍കാല നേതാക്കന്മാരുടെ ഇടപെടലുകള്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇത്തവണയും അത്തരത്തിലുള്ള പ്രവര്‍ത്തനം ആയിരുന്നു മാമന്‍ സി ജേക്കബിന്റെ പ്രവത്തനങ്ങളില്‍ കാണുവാന്‍ പറ്റിയത് .

ഒരു സമവാക്യത്തിലൂടെ പോകുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച ഈ കമ്മറ്റിയെയും, കമ്മറ്റിക്ക് നേതൃത്വം നല്‍കിയ മുന്‍ സെക്രട്ടറി മാമന്‍ സി ജേക്കബിനും ഫൊക്കാനായുടെ പേരില്‍ എത്ര പ്രശംസിച്ചാലും അത് അധികപറ്റു ആയിരിക്കുകയില്ല.

Back