ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള സാഹിത്യമത്സരത്തിലേക്ക് കൃതികള്‍ ക്ഷണിച്ചു

03:18pm 13/4/2016

ജോയിച്ചന്‍ പുതുക്കുളം
fokanasahithya_pic
ടൊറന്റോ: 2016 ജൂണ്‍ 30, ജൂലൈ 1, 2 തീയതികളില്‍ ടൊറന്റോ(കാനഡ) യില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യമത്സരത്തിലേക്ക് നോവല്‍, കഥ, കവിത എന്നീ വിഭാഗങ്ങളില്‍ യു.എസ്സിലും കാനഡയിലുമുള്ള എഴുത്തുകാരുടെ രചനകള്‍ ക്ഷണിക്കുന്നു.

2013, 2014, 2015, 2016 എന്നീ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികളായിരിക്കും പരിഗണിക്കുക(കഥകളും, കവിതകളും, സമാഹാരമായി പ്രസിദ്ധീകരിച്ചവയായിരിക്കണം). മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കൃതികളുടെ ഒരു കോപ്പി താഴെ പറയുന്ന സാഹിത്യമത്സരകമ്മിറ്റി അദ്ധ്യക്ഷന് മേയ് 15നകം കിട്ടത്തക്കവണ്ണം അയച്ചുകൊടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. അമേരിക്കയില്‍ തന്നെയുള്ള സാഹിത്യതല്‍പരരായ വിധികര്‍ത്താക്കളായിരിക്കും കൃതികള്‍ വിലയിരുത്തുക. സമ്മാനാര്‍ഹരായവര്‍ക്ക് അവാര്‍ഡുകള്‍ സമ്മേളനത്തില്‍ വെച്ച് പ്രശസ്ത വ്യക്തികള്‍ നല്‍കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോ. പി.സി. നായര്‍
6000 WoodLake Lane
Alexandria, Virginia 22315
E-mail : pcnair111@yahoo.com