ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റായി ഫ്രാന്‍സീസ് കിഴക്കേക്കുറ്റിനെ തെരഞ്ഞെടുത്തു

09:49 am 27/10/2016

Newsimg1_5485088
ഷിക്കാഗോ: ഫിലാഡല്‍ഫിയയില്‍ നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മിഡ്‌വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റായി ഷിക്കാഗോയില്‍ നിന്നുള്ള ഫ്രാന്‍സീസ് കിഴക്കേക്കുറ്റിനെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഷിക്കാഗോയിലെ സാമൂഹ്യ രംഗത്ത് വിവിധ മേഖലകളില്‍ ദീര്‍ഘനാളായി പ്രവര്‍ത്തിച്ചുവരുന്ന ആളാണ് പുതിയ റീജന്റെ വൈസ് പ്രസിഡന്റായ ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്.

യുണൈറ്റഡ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് സംഘടനാ രംഗത്ത് മികവു പുലര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്നു. സംഘടനാ രംഗത്തുള്ള അദ്ദേഹത്തിന്റെ മികച്ച പരിചയവും, നേതൃപാടവവും ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുമെന്നു നാഷണല്‍ പ്രസിഡന്റ് തമ്പി ചാക്കോ അനുമോദന സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ഫൊക്കാന നാഷണല്‍ കമ്മിറ്റിയുടെ ഓഡിറ്ററായി ടോമി അംബേനാട്ടിനേയും, സനില്‍ ഗോപിനാഥിനേയും തെരഞ്ഞെടുത്തു. ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്റെ മുന്‍ വൈസ് പ്രസിഡന്റുകൂടിയായ ടോമി അംബേനാട്ട് ഇപ്പോള്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റുകൂടിയാണ്. ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി)- അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി, വിജി എസ്. നായര്‍ (നാഷണല്‍ കമ്മിറ്റി മെമ്പര്‍) എന്നിവരാണ് ഷിക്കാഗോയില്‍ നിന്നുള്ള മറ്റു നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍.

ഫിലാഡല്‍ഫിയയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഷിക്കാഗോയില്‍ നിന്നുള്ള പ്രതിനിധികളായ മറിയാമ്മ പിള്ള, സന്തോഷ് നായര്‍, ടോമി അംബേനാട്ട്, സിറിയക് കൂവക്കാട്ടില്‍, അനില്‍കുമാര്‍ പിള്ള, സതീശന്‍ നായര്‍, ഷിബു മുളയാനികുന്നേല്‍, ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, ഏബ്രഹാം വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.