ഫൊക്കാന സ്റ്റാര്‍ സിംഗര്‍ കനേഡിയന്‍ റീജണല്‍ മത്സരം മെയ് ഏഴിന്

10:38am 5/5/2016
Newsimg1_786350

ടൊറന്റോ: ജൂലൈ 1 മുതല്‍ 4 വരെ ടൊറന്റോയില്‍ വച്ചു നടക്കുന്ന ഫൊക്കാനയുടെ പതിനേഴാമത് കണ്‍വന്‍ഷന്റെ ആദ്യദിവസത്തെ പരിപാടിയായ സ്റ്റാര്‍സിംഗറില്‍ പങ്കെടുക്കാനുള്ളവരെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരം മെയ് ഏഴാംതീയതി നടത്തുന്നു. ടൊറന്റോ മലയാളി സമാജം ഈസ്റ്റ് സെന്ററില്‍ (430 Pasmore Ave. Unit 15, Scarborough) വച്ചു നടക്കുന്ന ഈ മത്സരം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കും.

റീജണല്‍ മത്സരത്തില്‍ നിന്നും വിജയികളാകുന്നവര്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ മാറ്റുരയ്ക്കുന്നതായിരിക്കും. കണ്‍വന്‍ഷന്റെ അന്നു നടക്കുന്ന അവസാന മത്സരത്തിന്റെ വിധികര്‍ത്താവായി പ്രശസ്ത ഗായകന്‍ ജി. വേണുഗോപാല്‍ എത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: visit www.fokana.ca andwww.fokanaonlline.com ബന്ധപ്പെടുക.