11;32am 01/8/2016
വിനോദ് കൊണ്ടൂര്‍ ഡേവിഡ്
ചിക്കാഗോ: ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ 201618 കാലഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക്, ചിക്കാഗോയിലെ മലയാളി പൗരസമിതി സ്നേഹ സ്വീകരണം നല്കി. നോര്‍ത്തമേരിക്കയിലുടനീളം ഏകദേശം 65 അംഗസംഘടനകളുള്ള ഫോമാ എന്ന മലയാളി സംഘടനകളുടെ സംഘടനയുടെ നേതൃത്വത്തിലേക്ക് ചിക്കോഗോയില്‍ നിന്നു തന്നെയുള്ള ബെന്നി വാച്ചാച്ചിറയും സംഘവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബെന്നി വാച്ചാച്ചിറയോടൊപ്പം, ന്യൂജേഴ്സിയില്‍ നിന്നുള്ള ജിബി തോമസ് സെക്രട്ടറിയായും, ജോസി കുരിശിങ്കല്‍ ട്രഷററായും (ചിക്കാഗോ), ലാലി കളപുരക്കല്‍ വൈസ് പ്രസിഡന്റായും (ന്യൂയോര്‍ക്ക്), വിനോദ് കൊണ്ടൂര്‍ ഡേവിഡ് ജോയിന്റ് സെക്രട്ടറിയായും (ഡിട്രോയിറ്റ്), ജോമോന് കുളപ്പുരയ്ക്കല് ജോയിന്റ് ട്രഷററായും (ഫ്ലോറിഡ) തിരഞ്ഞെടുക്കപ്പെട്ടുകയുണ്ടായി.
റീജണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി, വൈകിട്ട് 7:30യോടെ ആരംഭിച്ചു. സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കിയത്, ജോണ്സണ് കണ്ണൂക്കാടന്‍, അച്ഛന്‍കുഞ്ഞ് മാത്യൂ, ജോസ് മണക്കാട്ട് എന്നിവരായിരുന്നു.
തുടര്‍ന്ന് വിശിഷ്ടാതിഥികളേയും നിയുക്ത ഭാരവാഹികളേയും വേദിയിലേക്ക് ആനയിച്ചു. അച്ചന്‍കുഞ്ഞ് മാത്യൂ എം. സി. ആയിരുന്നു. ജോസ് മണക്കാട്ടിന്റെ സ്വാഗത പ്രസംഗത്തിനു ശേഷം മാര്‍ ജോയി ആലപ്പാട്ട് തിരി തെളിയിച്ച് ഉത്ഘാടന കര്‍മ്മം നടത്തി. അദ്ദേഹത്തിന്റെ ഉത്ഘാടന പ്രസംഗത്തില്‍, ഫോമായേയും അതിന്റെ പ്രവര്‍ത്തനങ്ങളെയും തുടക്കം മുതല്‍ വീക്ഷിക്കുന്നുണ്ടെന്നും, ഈ പുതിയ ഭാരവാഹികള്‍ക്ക് ഇനിയും ജനോപകാരപ്രദമായ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. വികാരി ജനറല്‍ റവ. ഫാ. തോമസ് മുളവനാല്‍, റവ. ഫാ. മാത്യൂ ജോര്‍ജ്, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ശിവന് മുഹമ്മ, കേരള എക്സ്പ്രസ് മാനേജിങ്ങ് എഡിറ്റര്‍ ജോസ് കണിയാലി, മുന്‍ എഫ്. ഐ. എ പ്രസിഡന്റും സ്ക്കോക്കി വിലേജ് കമ്മീഷ്ണറുമായ അനില്‍ കുമാര്‍ പിള്ള, ഗീതാമണ്ഡലം പ്രസിഡന്റ് ജെ. സി. ജയചന്ദ്രന്, ഫോമാ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറാര്‍ ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ഡേവിഡ്, റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഏടാട്ട്, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ പീറ്റര്‍ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ചിക്കാഗോയിലും പരിസര പ്രദേശത്തുമായുള്ള വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കന്മാര് നിയുക്ത ഭരണ സമിതിക്കു ആശംസകള്‍ നേര്‍ന്നു.
വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം പരിപാടികള്‍ക്ക് തിരശീല വീണു.