ഫോമായുടെ ആര്‍സിസി പ്രോജക്ട് മന്ത്രി മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ ഉത്ഘാടനം ചെയ്തു

01.39 AM 04-09-2016
unnamed (2)
ജോയിച്ചന്‍ പുതുക്കുളം
തിരുവനന്തപുരം: ഫോമായുടെ ആര്‍ സി സി പ്രോജക്ട് കേരളാ ആരോഗ്യകുടുംബ ക്ഷേമ സാമൂഹ്യ നീതി വകുപ്പ് മന്ത്രി മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ ഉത്ഘാടനം ചെയ്തു. ആഗസ്ത് 29 നു തിരുവനതപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് ഫോമയുടെ രണ്ടു വര്‍ഷം നീണ്ടുനിന്ന പ്രോജക്ടിന് പരിസമാപ്തി ആയത്. ഫോമയുടെ പ്രവര്‍ത്തങ്ങള്‍ കേരളത്തിന് മാതൃക ആണെന്നും ഇനിയും കേരളാ സര്‍ക്കാരിന്റെ ജീവകാരുണ്യ പദ്ധതികളില്‍ ഫോമയുടെ സഹായം ആവശ്യമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.ഫോമാ ചെയ്തത് ഒരു വലിയ കാര്യമാണ്.കാന്‍സര്‍ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് ഒരു വലിയ ആശ്വാസം ആകുന്നു ഫോമയുടെ ഈ കാരുണ്യ സപര്‍ശം.ഇനിയും നാടിനു വേണ്ടി നിരവധി പ്രോജക്ടുകള്‍ ഉണ്ടാകണം .അതിനായി എല്ലാ സഹായവും ഫോമാ ചെയ്യണം അതിനു സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട സഹായങ്ങള്‍ എത്രയും വേഗം ചെയ്തു തരുവാന്‍ പുതിയ സര്‍ക്കാര്‍ തയ്യാറാണ്.

മലബാര്‍,എറണാകുളം മേഖലകളില്‍ കാന്‍സര്‍ സെന്ററുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.എങ്കില്‍ മാത്രമേ റീജണല്‍ കാന്‍സര്‍ സെന്ററിലെ രോഗികളുടെ തിരക്ക് കുറയ്ക്കുവാന്‍ സാധിക്കുകയുള്ളു.പ്രവാസികള്‍ രാജ്യത്തിനു ചെയ്യുന്ന സഹായം വളരെ വലുതാണ്.ഇനിയും അമേരിക്കന്‍ മലയാളികള്‍ക്ക് കുറെ കുടി സഹായം എത്തിക്കുവാന്‍ സാധിക്കും .അതിനായി അവര്‍ യത്‌നിക്കണം.80 ലക്ഷം രൂപാ ഒരു ജീവകാരുണ്യ പദ്ധതിക്കായി ശേഖരിക്കുക എന്നത് വലിയ കാര്യമാണ്.അതിനു നേതൃത്വം നല്‍കിയ ഫോമാ ടീമിനെ ഞാന്‍ അഭിന്ദിക്കുന്നു.ആര്‍ സി സി ഡയറക്ടര്‍ ഡോ:പോള്‍ സെബാസ്ട്യന്‍ അധ്യക്ഷത വഹിച്ചു .ആര്‍ സി സി യ്ക്ക് കുട്ടികള്‍ക്കായി ഫോമാ നല്‍കിയ സഹായം ഒരിക്കലും മറക്കാന്‍ സാധിക്കില്ല .ഫോമാ ഏറ്റെടുത്ത ഉത്തരവാദിത്വം വളരെ വലുതായിരുന്നു.ഫോമാ നേതാക്കള്‍ക്കുണ്ടായതുപോലെ തന്നെ പദ്ധതി നടക്കുമോ എന്ന ആശങ്ക ഞങ്ങള്‍ക്കും ഉണ്ടായിരുന്നു.പക്ഷെ ആ ആശങ്കകള്‍ എല്ലാം അസ്ഥാനത്തായി.പദ്ധതി ഉദ്ദേശിച്ചതിനേക്കാള്‍ ഭംഗിയായി നടന്നു.

ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ മുഖ്യ പ്രഭാഷണം നടത്തി.ഫോമയുടെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ കുറിക്കുന്ന പ്രോജക്ടാണ് ആര്‍ സി സി പ്രോജക്ട്.തുടക്കം മുതല്‍ ഈ പ്രോജക്ട് നടക്കുമോ എന്ന സംശയത്തിലായിരുന്നു ഞാന്‍.എന്നാല്‍ അമേരിക്കയിലെ അറിയപ്പെടുന്ന കാന്‍സര്‍ രോഗ വിദഗ്ധനായ ഡോ: എം.വി പിള്ളയെ ഫോമാ ആര്‍ സി സി പ്രോജക്ടിന്റെ മാര്‍ഗ ദര്‍ശിയായി ലഭിച്ചത് ഈ പദ്ധതിക്ക് പുതിയ തുടക്കമായി.അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തോടെയാണ് ഈ പദ്ധതി ഇവിടെ വരെ വിജയകരമായി എത്തിയത് .പദ്ധതിയെ കുറിച്ച് ആദ്യം സംസാരിച്ച ഫോമാ സെക്രെട്ടറി ഷാജി എഡ്വേര്‍ഡ് മുതല്‍ നിരവധി വ്യക്തികളുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ടാണ് ഈ പ്രോജക്ട് സാധ്യമായത്..ആര്‍ സി സി പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ജോസ് എബ്രഹാമിന്റെ നിശ്ചയദാര്‍ഢ്യം ആണ് ഈ പ്രോജക്ട് ഒരു വലിയ പദ്ധതിയായി മാറാന്‍ കാരണം.അതുപോലെ തന്നെ അമേരിക്കയില്‍ ജോസ് എബ്രഹാം എന്നപോലെ കേരളത്തില്‍ ആര്‍ സി സിയില്‍ ഈ പ്രോജക്ടിനായി അഹോരാത്രം പ്രയത്‌നിച്ച ആര്‍ സി സി അഡിഷണല്‍ ഡയറക്ടര്‍ ഡോ:പി.കുസുമകൗമാരിയുടെ സേവനവും ഈ പ്രോജക്ടിനെ അര്‍ത്ഥവത്താക്കി മാറ്റി.കുട്ടികളുടെ കാന്‍സര്‍ വാര്‍ഡാണ് ഇത്.എങ്കിലും ഈ വാര്‍ഡിലേക്ക് കുട്ടികള്‍ ആരും രോഗവുമായി വരരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥനയും ആഗ്രഹവും .എങ്കിലും നിര്‍ഭാഗ്യം കൊണ്ട് കുട്ടികള്‍ എത്തിയാല്‍ അവരെ ഭാഗ്യമുള്ള കുട്ടികളാക്കി പുറത്തേക്കയയ്ക്കുവാന്‍ ആര്‍ സി സി ക്കു സാധിക്കും .അതിന് അമേരിക്കന്‍ മലയാളികളുടെ പ്രാര്‍ത്ഥനയും സഹായവും ഇനിയും ഉണ്ടാകും.ഈ പ്രൊജക്ടുമായി സഹകരിച്ച ഫോമാ ഭാരവാഹികള്‍ ,അമേരിക്കന്‍ മലയാളികള്‍ എല്ലാവരെയും ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു.കാരണം ഇത് അവരുടെ പ്രോജക്ടാണ്.എന്റെ കമ്മിറ്റി അതിന് നേതൃത്വം നല്‍കി എന്ന് മാത്രം.ആര്‍ സി സിയില്‍ കുട്ടികളുടെ ഓങ്കോളജി വിഭാഗത്തിന് തുടക്കം കുറിച്ച ആര്‍ സി സി യുടെ സ്ഥാപക ഡയറക്ടര്‍ ഡോ:കൃഷ്ണന്‍ നായര്‍ അനുഗ്രഹപ്രഭാഷണം നടത്തി.കുട്ടികള്‍ക്കായി ഓങ്കോളജി നിര്‍മ്മിച്ച് നല്‍കിയ ഫോമയ്ക്കു എല്ലാ ന•യും ഉണ്ടാകും.അവര്‍ ചെയ്തത് ഈ നൂറ്റാണ്ടിലെ തന്നെ മികച്ച ഒരു ജീവകാരുണ്യ പ്രവര്‍ത്തനം ആണ് .അതിന് നേതൃത്വം നല്‍കിയവരെ എത്ര ഭിനന്ദിച്ചാലും മതിവരില്ല. കുട്ടികളിലെ കാന്‍സര്‍ ഭൂരിഭാഗവും ചികിത്‌സിപ്പിച്ചു ഭേദമാക്കാന്‍ സാധിക്കും .പക്ഷെ അതിനുള്ള സൗകര്യം ലഭിക്കുക എന്നതാണ് പ്രധാനം.അതിനു ഇപ്പോള്‍ ഫോമാ കൂടി സഹായിച്ചപ്പോള്‍ ഒരു അന്തരാഷ്ട്ര നിലവാരം കൂടി ഓങ്കോളജി ബ്ലോക്കിന് കേരളത്തിന് ലഭിച്ചിരിക്കുന്നു.ആര്‍ സി സി അഡിഷണല്‍ ഡയറ്കടര്‍ ഡോ:പി.കുസുമകുമാരിയും ഫോമയുടെ ജോസ് എബ്രഹാമും അതിനു നേതൃത്വം നല്‍കിയപ്പോള്‍ കുട്ടികള്‍ക്ക് ഒരു തണല്‍ ലഭിച്ചു .ആര്‍ സി സി സ്ഥാപക ഡയറക്റ്റര്‍ മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ എസ.എസ സിന്ധു,,മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ:റംലാ ബീവി,ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ:തോമസ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ആര്‍ സി സി പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ജോസ് എബ്രഹാം ആശംസാ പ്രസംഗത്തില്‍ ഈ പ്രോജെക്ടിനായി സഹായിച്ചവര്‍ക്കെല്ലാം നന്ദിപറയുകയും പ്രോജക്ടിന്റെ തുടക്കം മുതല്‍ ഉള്ള വിവരങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

ഫോമയുടെ 2014- 16 കമ്മിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനമായിരുന്നു ആര്‍ സി സി പ്രോജക്ട്.ഈ കമ്മിറ്റി കേരളത്തിന്റെ ജീവകാരുണ്യ മേഖലയ്ക്ക് എന്തെങ്കിലും ചെയ്യണം എന്നാണ് പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ ഒരു നിര്‍ദേശം മുന്നോട്ടു വച്ചപ്പോള്‍ കാന്‍സര്‍ മേഖലയ്ക്ക് ആയാലോ എന്ന് അഭിപ്രായം പറഞ്ഞ സെക്രട്ടറി ഷാജി എഡ്വേര്‍ഡില്‍ നിന്നാണ് ഈ പദ്ധതിയുടെ തുടക്കം.ഇതിനു ഞങ്ങള്‍ക്ക് മാര്‍ഗ്ഗദീപമായി നിന്നതു ഡോക്ര്‍ എം വി പിള്ള സാറാണ് .അദ്ദേഹത്തോടുള്ള കടപ്പാട് വളരെ വലുതാണ്.അമേരിക്കന്‍ മലയാളികളുടെ ന•യില്‍ പങ്കാളിയാകുന്നു അദ്ദേഹത്തിന്റെ നിര്‍ദേശവും വലിയ സഹായവും ഈ പ്രോജക്ടിനെ സര്‍ക്കാര്‍ നൂലാമാലകില്‍ നിന്നും രക്ഷിച്ചെടുത്തു.പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് പണി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു എന്നത് വലിയ കാര്യമാണ്.ഈ പദ്ധതിയില്‍ പങ്കാളികള്‍ ആയ നിരവധി ആളുകള്‍ അമേരിക്കയില്‍ ഉണ്ട്.ആദ്യ ഗഡു നല്‍കി ഈ പദ്ധതിക്ക് തുടക്കമിട്ടത് പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ തന്നെയാണ് .പദ്ധതി നടക്കുമോ എന്ന് വിലപിച്ചവരാണ് കൂടുതലും .എങ്കിലും കുട്ടികള്‍ക്കായി പണം ശേഖരിക്കാന്‍ ഇറങ്ങിയപ്പോള്‍ അമേരിക്കന്‍ മലയാളികളില്‍ നിന്നും ലഭിച്ച പിന്തുണ വളരെ വലുതാണ്.അത് ഒരിക്കലും മറക്കാന്‍ സാധിക്കില്ല.ആ പിന്തുണമാത്രമാണ് ഞങ്ങള്‍ തുടര്‍ന്നും ആഗ്രഹിക്കുന്നത് .ഞങളുടെ കമ്മിറ്റി അമേരിക്കന്‍ മലയാളികള്‍ക്ക് നല്‍കിയ വാക്കു പാലിച്ചു.ആര്‍ക്കും ഏതു സമയവും ആര്‍ സി സി കുട്ടികളുടെ ബ്ലോക്കിലേക്കു കടന്നു വന്നാല്‍ അവരുടെ പണം എത്തേണ്ടിടത്താണ് എത്തിയത് എന്ന് മനസിലാകും.അതാണ് ഞങ്ങളുടെ തൃപ്തിയും.അദ്ദേഹത്തിന്റെ പ്രസംഗം കൈയടിയോടെയാണ് ആര്‍ സി സി സ്വീകരിച്ചത്.

ആര്‍ സി സി അഡിഷണല്‍ ഡയറക്ടര്‍ ഡോ:പി.കുസുമകുമാരി സ്വാഗതം ആശംസിച്ചു.ഫോമയോട് ഈ അവസരത്തില്‍ പറയണം എന്നറിയില്ല തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് .പദ്ധതി നിന്നുപോകുമോ എന്ന് വിഷമിച്ചപ്പോളും ഫോമാ ഒപ്പം ധൈര്യപൂര്‍വം ഒപ്പം നിന്നു.അതാണ് ഒരു സംഘടനയുടെ കരുത്ത്.എല്ലാ ഫോമാ പ്രവര്‍ത്തകര്‍ക്കും സ്വാഗതം ഈ ബ്ലോക്കിലേക്കു അഭിമാനത്തോടെ എപ്പോള്‍ വേണമെങ്കിലും വരാം.കാരണം നിങ്ങളുടെ സഹായം ഓരോ കുട്ടികളുടെയും സന്തോഷത്തിന്റെ നിമിഷങ്ങള്‍ക്കയി വിനിയോഗിക്കുകയാണ് ഞങ്ങള്‍ .ആര്‍ സി സി മെഡിക്കല്‍ സൂപ്രണ്ട് ഡോ: കെ .രാംദാസ് നന്ദി പറഞ്ഞു.ഫോമാ കമ്മിറ്റിക്കും ഇതിനായി സഹായിച്ച എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും ഒറ്റ വാക്കില്‍ അദ്ദേഹം നന്ദി പറഞ്ഞതോടെ ചടങ്ങു് അവസാനിച്ചു . ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ നായര്‍,ഫോമാവൈസ് പ്രസിഡന്റ് വിന്‍സന്‍ പാലത്തിങ്കല്‍,റോഷന്‍ കുസുമം ടൈറ്റസ് എന്നിവര്‍ ചടങ്ങിനെത്തി.അമേരിക്കന്‍ മലയാളികളില്‍ നിന്നും ഫോമാ ശേഖരിച്ച 80 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് റീജണല്‍ കാന്‍സര്‍ സെന്ററില്‍ കുട്ടികളുടെ ഓങ്കോളജി ബ്ലോക്ക് നിര്‍മ്മിച്ച് നല്‍കിയത്.പതിനൊന്നു മുറികള്‍ ഉള്ള പീഡിയാത്രിക ഓങ്കോളജി ബ്ലോക്കിന് 3200 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉണ്ട്.ആഗസ്ത് 29 നു രാവിലെ 10.30 നു ആരംഭിക്കേണ്ട ഉത്ഘാടന പരിപാടി മന്ത്രിയുടെ അസൗകര്യത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 നു നടന്നത്.ഫോമാ നിര്‍മ്മിച്ച്‌നല്‍കിയ കുട്ടികളുടെ ഓങ്കോളജി ഓ പി ബ്ലോക്കിന്റെ കവാടത്തിനു സമീപം സ്ഥാപിച്ച ഫലകം മന്ത്രി അനാച്ഛാദാനം നടത്തി. അതിന്‌ശേ ഷം നാട മുറിച്ചാണ് ഓ പി ബ്ലോക്ക് തുറന്നു കൊടുത്തത്.പിന്നീട് ആണ് ഉത്ഘാടന ചടങ്ങുകള്‍ നടന്നത്.